അവനെ കൊല്ലരുത് : ബെല്ലിങ്ഹാമിന്റെ കാര്യത്തിൽ റൂണി!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് റയൽ മാഡ്രിഡിന് വേണ്ടി അവരുടെ പുതിയ താരമായ ജൂഡ് ബെല്ലിങ്ഹാം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്. ലാലിഗയിലെ ടോപ്പ് സ്കോറർ നിലവിൽ ബെല്ലിങ്ഹാമാണ്. മാത്രമല്ല ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഇംഗ്ലണ്ടിന് വേണ്ടിയും തകർപ്പൻ പ്രകടനമാണ് ഈ 20കാരൻ നടത്തിയിട്ടുള്ളത്.

ബെല്ലിങ്ഹാമിനെ കുറിച്ച് നിരവധി കാര്യങ്ങൾ ഇപ്പോൾ ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി സംസാരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവിയിലെ ക്യാപ്റ്റനാണ് ബെല്ലിങ്ഹാം എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്.അമിത സമ്മർദ്ദം നൽകിക്കൊണ്ട് അവനെ ഇല്ലാതാക്കരുതെന്നും റൂണി അഭ്യർത്ഥിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ തീർച്ചയായും അവനെ സപ്പോർട്ട് ചെയ്യണം. കാരണം ഇംഗ്ലണ്ടിന്റെ ഭാവി ക്യാപ്റ്റനാണ് അദ്ദേഹം. തീർച്ചയായും അദ്ദേഹം എല്ലാ മേഖലയിലും വളരെയധികം മതിപ്പ് ഉണ്ടാക്കുന്നുണ്ട്. 20 വയസ്സ് മാത്രം ഉള്ള അദ്ദേഹം ഇപ്പോൾ തന്നെ ഒരു ലീഡറായി മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഭാവിയെ ഓർത്ത് നമ്മൾ എല്ലാവരും അവനെ സംരക്ഷിക്കേണ്ടതുണ്ട്.അമിതമായ സമ്മർദ്ദം നൽകി അവനെ ഇല്ലാതാക്കരുത്. ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനം മതിയാവും,അവനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരാൻ. ഫോമിൽ ഒരു ചെറിയ ഇടിവ് സംഭവിച്ചാൽ അതിൽനിന്നും കരകയറുക എന്നത് ഈ പ്രായത്തിൽ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും.അതുകൊണ്ടുതന്നെ തീർച്ചയായും നമ്മൾ എപ്പോഴും അവനെ സപ്പോർട്ട് ചെയ്യുകയും സംരക്ഷിക്കുകയും വേണം ” റൂണി പറഞ്ഞു.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബെല്ലിങ്ഹാം റയൽ മാഡ്രിഡിൽ എത്തിയത്. ഈ സമ്മറിലെ ഏറ്റവും മികച്ച സൈനിംഗ് എന്ന് ഈ താരത്തെ നിസംശയം വിശേഷിപ്പിക്കാം. കഴിഞ്ഞ ഇറ്റലിക്കെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *