അലക്സ് സാൻഡ്രോ ടീമിനൊപ്പം ചേർന്നു, ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയെ നേരിടുന്നതിന് മുന്നോടിയായുള്ള അവസാനഘട്ടപരിശീലനങ്ങൾ ബ്രസീലിയൻ ടീം പൂർത്തിയാക്കി കഴിഞ്ഞു.പരിശീലനത്തിൽ ലെഫ്റ്റ് ബാക്കായ അലക്സ് സാൻഡ്രോ പങ്കെടുത്തിട്ടുണ്ട്.മസിൽ ഇഞ്ചുറിയിൽ നിന്നും മുക്തനായ താരം കഴിഞ്ഞ ദിവസങ്ങളിൽ തനിച്ചായിരുന്നു പരിശീലനം നടത്തിയിരുന്നത്. എന്നാൽ ഇന്നലെ അലക്സ് സാൻഡ്രോ ടീമിനോടൊപ്പം ചേരുകയായിരുന്നു.
Último treino da seleção tem Alex Sandro em campo, pênaltis e mistério https://t.co/bhUqWrWFHN
— UOL Esporte (@UOLEsporte) July 9, 2021
അതേസമയം താരത്തെ ഫൈനലിൽ ടിറ്റെ കളിപ്പിക്കാൻ സാധ്യത കുറവാണ്. റെനാൻ ലോദി തന്നെയായിരിക്കും സ്റ്റാർട്ട് ചെയ്യുക. അങ്ങനെ ആണെങ്കിൽ കഴിഞ്ഞ പെറുവിനെതിരെ നടന്ന മത്സരത്തിലെ അതേ ലൈനപ്പ് തന്നെയായിരിക്കും അണിനിരത്തുക. ബ്രസീലിയൻ മാധ്യമങ്ങളായ ഗ്ലോബോയും യുഒഎല്ലുമൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് പ്രകാരമുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്.
Ederson; Danilo, Marquinhos, Thiago Silva and Renan Lodi; Casemiro, Fred and Lucas Paquetá; Éverton Soares, Neymar and Richarlison.
എന്നാൽ ഇന്നലത്തെ ട്രെയിനിങ് സെഷനിൽ കാണികളെയും ജേണലിസ്റ്റുകളെയും ടിറ്റെ പ്രവേശിപ്പിച്ചിട്ടില്ല.ടീമിന്റെ സമ്മർദ്ദം കുറക്കാൻ വേണ്ടിയാണ് പരിശീലകൻ ഇങ്ങനെ ചെയ്തിട്ടുള്ളത്. കൂടാതെ പെനാൽറ്റി എടുക്കുന്നതിലുള്ള പ്രത്യേക പരിശീലനം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഏതായാലും കോപ്പ അമേരിക്ക ഫൈനലിൽ ടിറ്റെ, സ്കലോണി എന്നിവരുടെ ആരുടെ തന്ത്രങ്ങൾ വിജയം കാണുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.