അറ്റാക്കിങ്ങോ ഡിഫന്റിങ്ങോ? ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ തന്ത്രം വ്യക്തമാക്കി ബ്രസീൽ കോച്ച്!
ഇന്ന് നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ഇംഗ്ലണ്ടിലെ പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഒരു കടുത്ത പോരാട്ടമാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്.
ബ്രസീലിന്റെ പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയറുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്. ഈ മത്സരത്തിൽ ബ്രസീൽ അറ്റാക്കിങ് ഫുട്ബോളാണോ അതോ ഡിഫൻഡിങ് ഫുട്ബോളാണോ കളിക്കുക?അതിന് കൃത്യമായ ഉത്തരം ഈ പരിശീലകന്റെ കൈവശമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ ബാലൻസ്ഡായ ഒരു കളി ശൈലിയാണ് ഞാൻ നടപ്പിലാക്കുക. വളരെയധികം അറ്റാക്കിങ് പവർ ഉള്ള ഒരു ടീമിനെതിരെ എപ്പോഴും ഡിഫൻഡ് ചെയ്തു നിൽക്കുക എന്നതിൽ അർത്ഥമില്ല. തീർച്ചയായും ചില സന്ദർഭങ്ങളിൽ ഞങ്ങൾ അറ്റാക്ക് ചെയ്യേണ്ടതുണ്ട്. ഗോളടിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് മുന്നേറ്റ നിര താരങ്ങൾ ഞങ്ങളുടെ ടീമിലുണ്ട്.അവരെ തടസ്സപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
🎙️DORIVAL JÚNIOR:
— Neymoleque | Fan 🇧🇷 (@GingaBonitoHub) March 22, 2024
“Will I attack or defend tomorrow? I will look for a balance. There is no point in only defending against a team with such high attacking power. We must be aggressive & attack in certain moments. Our team has offensive players that want to be near the goal. I… pic.twitter.com/9c05JZs7I1
ഞങ്ങളുടെ മധ്യനിര താരങ്ങൾ ശരിയായി ബാലൻസ് കണ്ടെത്തുന്നു എന്നുള്ളത് ഞങ്ങൾ ഉറപ്പുവരുത്തണം. ലഭ്യമാകുന്ന സ്പേസുകളിൽ മുന്നേറ്റ നിര താരങ്ങൾ കൃത്യമായി എത്തണം. ബാക്കിയുള്ള സമയങ്ങളിൽ ബോൾ പൊസഷൻ വേണം.ഇംഗ്ലണ്ട് വളരെ കരുത്തരായ ഒരു ടീം തന്നെയാണ്. പക്ഷേ ഞങ്ങൾ ബാലൻസ് കീപ്പ് ചെയ്യേണ്ടതുണ്ട്.
ക്ലബ്ബുകളിൽ വളരെ മികച്ച രൂപത്തിൽ കളിക്കുന്ന മികച്ച മുന്നേറ്റ നിര താരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്. അത് ഞങ്ങൾ നഷ്ടപ്പെടുത്താൻ പാടില്ല. ബ്രസീലിയൻ ഫുട്ബോളിന്റെ എസ്സൻസ് തന്നെ അറ്റാക്കിങ് ആണ്. അത് ഞങ്ങൾ നഷ്ടപ്പെടുത്തില്ല “ഇതാണ് ബ്രസീൽ കോച്ച് പറഞ്ഞിട്ടുള്ളത്.
അതായത് ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ബ്രസീൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല. അറ്റാക്കിങ്ങിനും ഡിഫൻഡിങ്ങിനും ഒരുപോലെ പ്രാധാന്യം നൽകും എന്നാണ് ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്.