അരാനെ അരങ്ങേറും, ബ്രസീലിന്റെ ഇലവൻ സ്ഥിരീകരിച്ച് ടിറ്റെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പത്താം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബ്രസീലിന്റെ എതിരാളികൾ വെനിസ്വേലയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്ക് വെനിസ്വേലയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനുള്ള ബ്രസീലിന്റെ സ്റ്റാർട്ടിങ് ഇലവനെ പരിശീലകനായ ടിറ്റെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ ഇലവനിൽ നിന്നും വരുത്തുന്ന മാറ്റങ്ങളാണ് ടിറ്റെ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രമുഖ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇത്‌ പ്രകാരം ഗില്ലർമേ അരാനെ ബ്രസീലിന്റെ സീനിയർ ടീമിനായി അരങ്ങേറും.അലക്സ് സാൻഡ്രോ കളിക്കുന്ന ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുക. ഗോൾകീപ്പർ സ്ഥാനത്തേക്ക് വെവേർട്ടണിന്റെ പകരം ആലിസൺ തന്നെ തിരിച്ചെത്തും.പല്ലിലെ ഇൻഫെക്ഷൻ കാരണം കാസമിറോ പുറത്താണ്. ആ സ്ഥാനത്ത് ഫാബിഞ്ഞോയായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക.മുന്നേറ്റനിരയിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ഉണ്ടാവില്ല. സസ്‌പെൻഷൻ മൂലമാണ് താരത്തിന് മത്സരം നഷ്ടമാവുക. അതേസമയം ഗബ്രിയേൽ ജീസസ് മടങ്ങിയെത്തും.

ഈ മാറ്റങ്ങൾ പ്രകാരമുള്ള ബ്രസീലിന്റെ ഇലവൻ ഇതാണ്..

Alisson, Danilo, Marquinhos, Thiago Silva and Guilherme Arana; Fabinho, Éverton Ribeiro, Gerson and Lucas Paquetá; Gabigol and Gabriel Jesus.

ഇതുവരെ നടന്ന എട്ട് മത്സരങ്ങളിൽ എട്ടും ബ്രസീൽ വിജയിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ആ വിജയകുതിപ്പ് തുടരലാവും ബ്രസീലിന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *