അപ്രതീക്ഷിതം, ബ്രസീലിന് കനത്ത തോൽവി സമ്മാനിച്ച് മാനെയും സംഘവും.
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ ബ്രസീലിന് പരാജയപ്പെടുത്തിയത്. ലിസ്ബനിൽ വെച്ച് നടന്ന മത്സരത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവിയാണ് ബ്രസീലിന് ഏറ്റുവാങ്ങേണ്ടി വന്നത്.
വിനീഷ്യസ്,മാൽക്കം,റിച്ചാർലീസൺ എന്നിവരായിരുന്നു ബ്രസീലിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ബ്രസീലിന് സാധിച്ചിരുന്നു.വിനിയുടെ അസിസ്റ്റിൽ നിന്ന് പക്കേറ്റയായിരുന്നു ഗോൾ നേടിയിരുന്നത്. എന്നാൽ 22ആം മിനിറ്റിൽ സെനഗൽ തിരിച്ചടിച്ചതോടെ ആദ്യപകുതി 1-1 എന്ന സ്കോറിൽ അവസാനിച്ചു.
Senegal stun Brazil in friendly 😯 pic.twitter.com/TxlfehikQ8
— 433 (@433) June 20, 2023
പിന്നീട് 52ആം മിനുട്ടിൽ മാർക്കിഞ്ഞോസിന് സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നിരുന്നു.55ആം മിനിറ്റിൽ സൂപ്പർ താരം സാഡിയോ മാനെ ഗോൾ നേടി.ഇതോടുകൂടി തന്നെ ബ്രസീൽ തോൽവി ഉറപ്പിച്ചിരുന്നു.58ആം മിനിറ്റിൽ മാർക്കിഞ്ഞോസ് ഗോൾ നേടിയതോടെ മത്സരം 3-2 എന്ന നിലയിലായി. പക്ഷേ മത്സരത്തിന്റെ 97ആം മിനിറ്റിൽ സെനഗലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിക്കുകയായിരുന്നു.മാനെ അത് ഗോളാക്കി മാറ്റിയതോടെ കൂറ്റൻജയം സെനഗലിന് സ്വന്തമായി.
അവസാനമായി ബ്രസീൽ കളിച്ച ആറു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ ബ്രസീൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.