അന്ന് ഞാൻ കരഞ്ഞു,പിന്നീട് CR7 ലോകത്തെ ഏറ്റവും മികച്ച താരമായി മാറി :ചെർകി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 39 കാരനായ താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഹാട്രിക്ക് കരസ്ഥമാക്കിയിരുന്നു.2023 എന്ന കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോയായിരുന്നു. അങ്ങനെ വളർന്നുവരുന്ന പല താരങ്ങൾക്കും അദ്ദേഹം ഇപ്പോഴും ഒരു മാതൃകയാണ്.

ലിയോണിന്റെ സൂപ്പർ താരമായ റയാൻ ചെർക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ റോൾ മോഡൽ എന്നാണ് ചെർക്കി പറഞ്ഞിട്ടുള്ളത്.മെസ്സി, റൊണാൾഡോ എന്നിവരുടെ ലെവലിൽ എത്താൻ ആർക്കും തന്നെ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ചെർക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ റോൾ മോഡൽ റൊണാൾഡോയാണ്. അദ്ദേഹത്തെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓർമ്മ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടതാണ്. അന്ന് ഞാൻ കരഞ്ഞു.പക്ഷേ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അതൊരു തുടക്കം മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ഡ്രിബിളുകൾ അസാമാന്യമായിരുന്നു.തുടർന്ന് റൊണാൾഡോ റയൽ മാഡ്രിഡിൽ എത്തി.അങ്ങനെ ചരിത്രത്തിലെ എക്കാലത്തെ മികച്ച താരമായി മാറി.ലയണൽ മെസ്സിയും റൊണാൾഡോയും രണ്ട് അന്യഗ്രഹ ജീവികളാണ്.ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയവർ.ലോക ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ചവർ, അവരുടെ എല്ലാവരിൽ എത്താൻ ആർക്കും സാധിക്കില്ല “ഇതാണ് ചെർക്കി പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ റൊണാൾഡോ മിന്നും പ്രകടനമാണ് നടത്തുന്നത്. സൗദി അറേബ്യൻ ലീഗിൽ 24 മത്സരങ്ങൾ കളിച്ച താരം 29 ഗോളുകളും പത്ത് അസിസ്റ്റുകളും നേടിയിട്ടുണ്ട്. വരുന്ന യൂറോ കപ്പിൽ റൊണാൾഡോയെ കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *