അന്നത്തോട് കൂടി മഗ്വയ്റിന്റെ ഇംഗ്ലണ്ട് കരിയർ അവസാനിച്ചുവോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് പരിശീലകൻ !

യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് അട്ടിമറിത്തോൽവിയേറ്റുവാങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ട് തോൽവി രുചിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഡിഫൻഡർ ഹാരി മഗ്വയ്‌ർ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയാവുകയായിരുന്നു. എന്നാൽ പിന്നീട് അയർലാന്റിനെതിരെയുള്ള മത്സരത്തിൽ മഗ്വയ്‌ർ ശക്തമായി തിരിച്ചു വന്നിരുന്നു. ആ മത്സരത്തിൽ ഒരു ഗോൾ നേടാനും താരത്തിന് സാധിച്ചു. എന്നാൽ ആ ചുവപ്പ് കാർഡോഡ് കൂടി മഗ്വയ്‌റിന്റെ ഇംഗ്ലണ്ട് കരിയർ അവസാനിക്കുവോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ്.വളരെയധികം വിവാദങ്ങൾ നിറഞ്ഞ ഒരു സമയത്തിലൂടെയായിരുന്നു താരം കടന്നു പോയിരുന്നത്. യുണൈറ്റഡിലെ മോശം പ്രകടനവും ഗ്രീസിൽ വെച്ച് അറസ്റ്റിലായതുമുൾപ്പടെ താരം കടുത്ത തിരിച്ചടികൾ നേരിടുന്ന സമയമായിരുന്നു അത്. തുടർന്ന് റെഡ് കാർഡ് കൂടി കണ്ടതോടെ വിമർശനങ്ങൾ ഇരട്ടിയായിരുന്നു. അതോട് കൂടി താരത്തിന്റെ ഇംഗ്ലണ്ട് കരിയർ അവസാനിക്കുമോ എന്നായിരുന്നു പരിശീലകന്റെ വേവലാതി.

” എനിക്ക് ഹാരിയുടെ കാര്യത്തിൽ സന്തോഷമായിരുന്നു. പക്ഷെ ആ ചുവപ്പ് കാർഡ് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ തകർക്കുമെന്ന് ഞാൻ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് തന്നെ നമുക്കത് വായിച്ചെടുക്കാമായിരുന്നു. എല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ഞാൻ പിന്നീട് അദ്ദേഹത്തിനോട് ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ലബ് നല്ല രീതിയിൽ തന്നെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചു വരവിന് അയർലാന്റിനെതിരെയുള്ള മത്സരം വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അദ്ദേഹം തിളങ്ങി. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട് ” ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *