അനുകരിച്ചത് മെസ്സിയെയും റൊണാൾഡോയെയും:യുവസെൻസേഷൻ പാൽമർ പറയുന്നു!

ചെൽസിയുടെ യുവ സൂപ്പർതാരമായ കോൾ പാൽമർ തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് പുറത്തെടുക്കുന്നത്. കഴിഞ്ഞ സമ്മറിലായിരുന്നു അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലെത്തിയത്. കഴിഞ്ഞ സിറ്റിക്ക് എതിരെയുള്ള മത്സരത്തിൽ പെനാൽറ്റിയിലൂടെ ഇദ്ദേഹം ഗോൾ നേടുകയും ചെയ്തിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ പാൽമർ അരങ്ങേറ്റം നടത്തിയിരുന്നു. ഇംഗ്ലണ്ടിനോടൊപ്പം അണ്ടർ 21 യൂറോ കപ്പ് നേടാനും ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഏതായാലും സമീപകാലത്ത് തന്റെ കരിയറിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് പാൽമർ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.മാത്രമല്ല മെസ്സി,ക്രിസ്റ്റ്യാനോ,റൂണി റൊണാൾഡോ എന്നിവരെയായിരുന്നു കുട്ടിക്കാലത്ത് താൻ അനുകരിച്ചിരുന്നതെന്നും പാൽമർ കൂട്ടിച്ചേർത്തിട്ടുണ്ട്.പ്രമുഖ മാധ്യമമായ ഡെയിലി മെയിലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാൽമറുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ കരിയറിൽ ഇപ്പോൾ മാറ്റങ്ങൾ വളരെ വേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അണ്ടർ 21 ടീമിനോടൊപ്പം യൂറോ കപ്പ് നേടാനായി, ചെൽസിയിലേക്ക് എത്താൻ സാധിച്ചു,ഇപ്പോൾ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലും ഇടം നേടി, എല്ലാം വളരെ വേഗത്തിലാണ് സംഭവിച്ചത്.ഞാൻ വളരെയധികം എക്സൈറ്റഡ് ആണ്.ഗാർഡനിയിൽ മെസ്സിയെയും റൊണാൾഡോയെയും റൂണിയെയും അനുകരിച്ച് നടന്നിരുന്ന ഒരു പയ്യനാണ് ഞാൻ. അന്ന് ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വളരെ ദൂരത്തിലായിരുന്നു.പക്ഷേ ഞാൻ ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നു. തീർച്ചയായും എന്റെ അരങ്ങേറ്റം എനിക്കും എന്റെ കുടുംബത്തിനും മനോഹരമായ മുഹൂർത്തം തന്നെയാണ് ” ഇതാണ് പാൽമർ പറഞ്ഞിട്ടുള്ളത്.

ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോൾ ഈ യുവ സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട്. 4 ഗോളുകളും രണ്ട് അസിസ്റ്റുകളും ഈ സീസണിൽ പാൽമർ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നേടിയിട്ടുണ്ട്.ഇനി ചെൽസി അടുത്ത മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെയാണ് നേരിടുക.പോച്ചെട്ടിനോക്ക് കീഴിൽ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോൾ ചെൽസി ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *