അദ്ദേഹമായിരുന്നെങ്കിൽ ഇത്രയധികം ഗോളുകൾ ഉണ്ടാകുമായിരുന്നില്ല : ബെൻസിമയെയും അധിക്ഷേപിച്ച് FFF പ്രസിഡന്റ്‌

കഴിഞ്ഞ ദിവസമായിരുന്നു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ടായ നോയൽ ലാ ഗ്രാറ്റ് ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാനെ അപമാനിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തിയത്.സിദാൻ എന്ത് ചെയ്താലും താനത് കാര്യമാക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരുന്നത്. മാത്രമല്ല സിദാൻ കോൾ ചെയ്താൽ ഫോൺ എടുക്കാൻ പോലും താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.ഫ്രഞ്ച് ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

മാത്രമല്ല ഇതിനോടൊപ്പം തന്നെ ഇദ്ദേഹം സൂപ്പർതാരമായ കരിം ബെൻസിമയെയും അധിക്ഷേപിക്കുന്ന രൂപത്തിൽ സംസാരിച്ചിരുന്നു. അതായത് ജിറൂഡിന്റെ സ്ഥാനത്ത് ബെൻസിമ ആയിരുന്നുവെങ്കിൽ ജിറൂഡ് നേടിയത്ര ഗോളുകൾ തങ്ങൾക്ക് ലഭിക്കുമായിരുന്നില്ല എന്നായിരുന്നു നോയൽ ഗ്രാറ്റ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബെൻസിമയുടെ കരിയറിനെ ഞാൻ ബഹുമാനിക്കുന്നു.അദ്ദേഹത്തിന്റെ കരിയറിൽ ചില വിവാദങ്ങൾ ഉണ്ടായി. അതിൽ എനിക്ക് ഖേദം ഉണ്ട്.ആളുകൾ എന്തു പറയുന്നു എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല. ഈ വേൾഡ് കപ്പിൽ ഞങ്ങളുടെ സ്റ്റാഫുകൾ അദ്ദേഹത്തെ നല്ല രീതിയിൽ തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. കരീം ബെൻസിമ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ ഒലിവർ ജിറൂദിന് കളിക്കാൻ സാധിക്കുമായിരുന്നില്ല.അങ്ങനെ ബെൻസിമയാണ് കളിച്ചിരുന്നുവെങ്കിൽ ജിറൂഡ് നേടിയത്ര ഗോളുകൾ നേടാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല ” ഇതാണ് FFF പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ഖത്തർ വേൾഡ് ജിറൂദ് മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.പക്ഷേ ബെൻസിമ മിന്നും ഫോമിൽ കളിക്കുന്ന ഒരു സമയമായിരുന്നു ഇത്. റയൽ മാഡ്രിഡിന് ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്തുകൊണ്ട് ബാലൺഡി’ഓർ പുരസ്കാരം നേടിയിരുന്നത് ബെൻസിമയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *