അത് നല്ല പവർഫുള്ളായ വാക്കുകളായിരുന്നു: ക്രൂസിന്റെ സംസാരത്തെക്കുറിച്ച് നഗെൽസ്മാൻ!

യൂറോ കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ആതിഥേയരായ ജർമ്മനിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ സ്കോട്ട്ലാന്റിനെ പരാജയപ്പെടുത്തിയത്. 5 വ്യത്യസ്ത താരങ്ങളാണ് ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടിയത്.മുസിയാല,ഹാവർട്സ്,വിർട്സ്,ചാൻ,ഫുൾക്രഗ് എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്.സൂപ്പർ താരം ടോണി ക്രൂസ് മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയിട്ടുള്ളത്.102 പാസ്സുകൾ അദ്ദേഹം നൽകിയതിൽ 101 പാസുകളും വിജയകരമായി പൂർത്തിയാവുകയായിരുന്നു.തുടർന്ന് മത്സരത്തിന്റെ 80ആം മിനിട്ടിലാണ് അദ്ദേഹത്തെ സബ് ചെയ്തത്.

ജർമ്മൻ ടീമിൽ വളരെയധികം എക്സ്പീരിയൻസുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ക്രൂസ്. താരത്തെക്കുറിച്ച് ചില കാര്യങ്ങൾ പരിശീലകനായ ജൂലിയൻ നഗെൽസ്മാൻ മത്സരശേഷം പറഞ്ഞിട്ടുണ്ട്. അതായത് മത്സരത്തിന് മുന്നേ ടീമിനെ പ്രചോദിപ്പിക്കാൻ വേണ്ടി ക്രൂസ് ഒരു ചെറിയ സ്പീച്ച് നടത്തി എന്നും അത് വളരെയധികം പവർഫുള്ളായിരുന്നു എന്നുമാണ് ജർമ്മൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.

” ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട താരമാണ് ടോണി ക്രൂസ്. അദ്ദേഹം വളരെയധികം ശാന്തനായിരുന്നു. കാരണം അത്രയധികം പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.മത്സരത്തിന് മുന്നേ ടീം വളരെയധികം ലൗഡ് ആയിരുന്നു. ആ സമയത്ത് ക്രൂസ് ചെറിയൊരു സ്പീച്ച് നടത്തി.അത് വളരെയധികം പവർഫുള്ളായിരുന്നു. അദ്ദേഹത്തിന്റെ എക്സ്പീരിയൻസാണ് അദ്ദേഹത്തെ ഗ്രൂപ്പിലെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.അദ്ദേഹത്തിന്റെ റെക്കോർഡുകൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ.ഒരിക്കലും അഹങ്കാരം കാണിക്കാത്ത ഒരു താരമാണ് അദ്ദേഹം.എപ്പോഴും ശാന്തനായിരിക്കും. അദ്ദേഹത്തെ ഗ്രൂപ്പിന്റെ ഒരു ഭാഗമായി കൊണ്ടാണ് ഞങ്ങൾ പരിഗണിക്കുന്നത് ” ഇതാണ് ജർമൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നേരത്തെ ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.എന്നാൽ സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന ഈ യൂറോ കപ്പിൽ പങ്കെടുക്കാൻ വേണ്ടി മാത്രം അദ്ദേഹം തിരിച്ചുവരികയായിരുന്നു.ഈ യൂറോ കപ്പിന് ശേഷം കളി അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.നേരത്തെ റയൽ മാഡ്രിഡിൽ വെച്ചും അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *