അത്ലറ്റിക്കോയിൽ അർജന്റീനക്കാർ,റയലിൽ ബ്രസീലുകാർ,മറ്റൊരു മത്സരം നടക്കുന്നുവോയെന്നതിൽ പ്രതികരണവുമായി ഡി പോൾ!
ഇന്നലെ സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്.എന്നാൽ ഇതുകൊണ്ട് അവസാനിച്ചിട്ടില്ല.കോപ ഡെൽ റേയിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോയും തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടും.വരുന്ന 19 ആം തീയതിയാണ് ആ മത്സരം. അതിനുശേഷം ലാലിഗയിൽ ഇരുവരും തമ്മിൽ ഫെബ്രുവരി നാലാം തീയതി ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നുണ്ട്.
ഇന്റർനാഷണൽ ഫുട്ബോളിലെ ഏറ്റവും വലിയ ചിരവൈരികളാണ് അർജന്റീനയും ബ്രസീലും.റയലും അത്ലറ്റിക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കാനുണ്ട്. കാരണം ഡി പോൾ,കൊറേയ,മൊളീന തുടങ്ങിയ അർജന്റൈൻ താരങ്ങൾ അത്ലറ്റിക്കോയിലാണ് ഉള്ളത്. അതേസമയം വിനീഷ്യസ്,റോഡ്രിഗോ തുടങ്ങിയ ബ്രസീലിയൻ താരങ്ങൾ റയൽ മാഡ്രിഡിലും ഉണ്ട്. അതുകൊണ്ടുതന്നെ റയലും അത്ലറ്റിക്കോയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അർജന്റീന Vs ബ്രസീൽ മത്സരം കൂടി ഇതിന്റെ ഭാഗമാകുന്നുണ്ടോ എന്ന് ഡി പോളിനോട് ചോദിക്കപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
We are all my World Champions De Paul, Molina, and Correa and Atletico today, aren't we? Simeone show no mercy, finish that rotten club. pic.twitter.com/0QxharUCYn
— FCB Albiceleste (@FCBAlbiceleste) January 10, 2024
” ഞാൻ അതിന് വലിയ പ്രാധാന്യം ഒന്നും നൽകുന്നില്ല. ഞങ്ങൾ അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾ,അവർ റയൽ മാഡ്രിഡ് താരങ്ങൾ,അതിലേക്ക് രാജ്യത്തെ കൊണ്ടുവരാറില്ല.ദേശീയ ടീമിനോടൊപ്പം കളിക്കുന്നത് മറ്റൊരു ലെവലാണ്. അതിൽ മറ്റു കാര്യങ്ങൾ ഒന്നുമില്ല ” ഇതാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.
അതായത് ക്ലബ്ബ് തലത്തിൽ ദേശീയ ടീമിലെ താരങ്ങൾ തമ്മിലുള്ള വൈര്യത്തിന് പ്രാധാന്യം നൽകാറില്ല എന്ന് തന്നെയാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.ഏതായാലും ഇന്നലത്തെ മത്സരത്തിൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ലാലിഗയിൽ ഈ സീസണിൽ ഒരുതവണ ഏറ്റുമുട്ടിയപ്പോൾ റയലിനെ പരാജയപ്പെടുത്താൻ അത്ലറ്റിക്കോ മാഡ്രിഡിന് സാധിച്ചിരുന്നു. ഏതായാലും ഉടൻതന്നെ രണ്ട് ഡെർബികൾ കൂടി അരങ്ങേറാനുണ്ട്.ആരാധകർ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.