അത്ഭുതപ്പെടുത്തി ഫ്ലമെങ്കോയും ടിറ്റെയും, ഇത് ബ്രസീലിന്റെ നഷ്ടം.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ പരാജയപ്പെട്ടു കൊണ്ട് പുറത്തുപോയത്. ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഉടൻതന്നെ പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തു.എന്നാൽ അത് പിന്നീട് ബ്രസീലിന് തിരിച്ചടി ഏൽപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ വേൾഡ് കപ്പിന് ശേഷം നിരവധി തോൽവികൾ വഴങ്ങിയപ്പോഴാണ് ടിറ്റെയുടെ വില ബ്രസീലിന്റെ ദേശീയ ടീം തിരിച്ചറിയുന്നത്.

നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയെയാണ് ടിറ്റെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന് കീഴിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ നടത്തിക്കൊണ്ടിരിക്കുന്നത്. 2024 എന്ന വർഷത്തിൽ ഒരു ഗോൾ പോലും അവർ വഴങ്ങിയിട്ടില്ല. അത്രയേറെ മികച്ച രൂപത്തിലാണ് അദ്ദേഹത്തിന് കീഴിൽ ഫ്ലമെങ്കോ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ആകെ 10 മത്സരങ്ങളാണ് ഈ വർഷം ഫ്ലമെങ്കോ കളിച്ചിട്ടുള്ളത്.അതിൽ 9 വിജയവും ഒരു സമനിലയും വഴങ്ങി.ആകെ നേടിയത് 24 ഗോളുകൾ.ഒരു ഗോൾ പോലും ഇദ്ദേഹത്തിന്റെ ക്ലബ്ബിന് വഴങ്ങേണ്ടി വന്നിട്ടില്ല. അതായത് ഗോളുകൾ വഴങ്ങാതെ 900 മിനിറ്റുകൾ ഫ്ലമെങ്കോ ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു.ആകെ 184 ഷോട്ടുകൾ ഉതിർത്തു.വഴങ്ങിയത് 65 ഷോട്ടുകൾ മാത്രം,ഇതാണ് ഫ്ലമെങ്കോയുടെ ഒരു പ്രകടനമായി കൊണ്ട് വരുന്നത്. മികച്ച പ്രകടനമാണ് ഈ പരിശീലകന് കീഴിൽ ഫ്ലമെങ്കോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് ഡൊറിവാൽ ജൂനിയർ എത്തിയിട്ടുണ്ട്.ഈ മാസം കരുത്തരായ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ കളിക്കുക.അവർക്കെതിരെ വിജയം നേടാൻ കഴിഞ്ഞാൽ അത് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും. പക്ഷേ നിലവിലെ ഫോം പരിഗണിക്കുമ്പോൾ അത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *