അടുത്ത മത്സരങ്ങളും ഇങ്ങെത്തി,ബ്രസീൽ ടീമിനെ ഡിനിസ് എന്ന് പ്രഖ്യാപിക്കും?
ഈ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിലായിരുന്നു ലാറ്റിനമേരിക്കയിലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമായത്. വമ്പൻമാരായ ബ്രസീൽ രണ്ടു മത്സരങ്ങളും വിജയിച്ചിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. പിന്നീട് രണ്ടാം മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനും ബ്രസീൽ തോൽപ്പിച്ചു.
ഇനി അടുത്ത മാസത്തിന്റെ മധ്യത്തിലാണ് ഇന്റർനാഷണൽ ബ്രേക്ക് വരുന്നത്.രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ തന്നെയാണ് ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ വെനിസ്വേലയാണ് ബ്രസീലിന്റെ എതിരാളികൾ.ഒക്ടോബർ 13 ആം തീയതി പുലർച്ചെ ആറുമണിക്ക് ബ്രസീലിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പിന്നീട് നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെയാണ് ബ്രസീൽ നേരിടുക. ഒക്ടോബർ പതിനെട്ടാം തീയതി പുലർച്ചെ 5:30ന് ഉറുഗ്വയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
FULL TIME: Peru 0-1 Brazil
— PSG Report (@PSG_Report) September 13, 2023
🇧🇷 Marquinhos played the full game and scored a last-minute winning goal. pic.twitter.com/wjOOZHvuAh
ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ബ്രസീൽ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പരിശീലകനായ ഡിനിസ് ഉള്ളത്. അദ്ദേഹത്തിന്റെ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസ് നാളെ ഒരു മത്സരം കളിക്കുന്നുണ്ട്. അതിനുശേഷമാണ് അദ്ദേഹം സ്‌ക്വാഡ് പ്രഖ്യാപിക്കുക. അതായത് വരുന്ന ശനിയാഴ്ച നമുക്ക് ബ്രസീലിന്റെ സ്‌ക്വാഡ് അറിയാൻ സാധിക്കും.
കഴിഞ്ഞ തവണ തിരഞ്ഞെടുത്ത അതേ സ്‌ക്വാഡിനെ നിലനിർത്തുകയാവും ഈ പരിശീലകൻ ചെയ്യുന്നത്. പരിക്കു മൂലം പുറത്തായിരുന്ന സൂപ്പർ താരം വിനീഷ്യസ് ജൂനിയർ ടീമിലേക്ക് തിരിച്ചെത്തിയേക്കും. അതേസമയം മറ്റൊരു സൂപ്പർ താരമായ ഗബ്രിയേൽ മാർട്ടിനല്ലി പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിന് ടീമിൽ സ്ഥാനം ലഭിക്കാൻ സാധ്യതയില്ല.ഏതായാലും മികച്ച പ്രകടനം നടത്തി വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനം നിലനിർത്തുക എന്നുള്ളത് തന്നെയായിരിക്കും ബ്രസീലിന്റെ ലക്ഷ്യം.