അടിമുടി മാറ്റങ്ങൾ, മൊറോക്കോയെ നേരിടാൻ ബ്രസീൽ ടീം ഒരുങ്ങുന്നു!
ഖത്തർ വേൾഡ് കപ്പിന് ശേഷമുള്ള ആദ്യ ഇന്റർനാഷണൽ ബ്രേക്ക് ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഒരു സൗഹൃദമത്സരം മാത്രമാണ് കളിക്കുന്നത്.വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ.മൊറോക്കോയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.
വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ മത്സരത്തിനു മുന്നോടിയായുള്ള ബ്രസീലിന്റെ ക്യാമ്പ് ഇപ്പോൾ മൊറോക്കോയിൽ ആരംഭിച്ചിട്ടുണ്ട്. 18 താരങ്ങൾ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. അതേസമയം ഇനിയും ചില താരങ്ങൾ ടീമിനോടൊപ്പം ചേരാനുണ്ട്.ആർതർ ഉൾപ്പെടെയുള്ളവർ ഇന്നാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക.
Bora que é semana de #SeleçãoBrasileira! Todo mundo gastando no estilo na apresentação…
— TNT Sports BR (@TNTSportsBR) March 20, 2023
Crédito: Rafael Ribeiro/CBF pic.twitter.com/xiavpJoF2r
അതേസമയം ഇന്നലെ നടന്ന പരിശീലന സെഷനിൽ ചിലർ ബോൾ കൊണ്ടുള്ള പരിശീലനം നടത്തിയിട്ടില്ല.വിനീഷ്യസ്,മിലിറ്റാവോ,ടെല്ലസ്,ബ്രമർ,റോബർട്ട് റെനാൻ എന്നിവർ ഓടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇന്നത്തെ പരിശീലന സെഷനിൽ അവർ ടീമിനോടൊപ്പം പരിശീലനം നടത്തിയേക്കും.
കഴിഞ്ഞ വേൾഡ് കപ്പിൽ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഇത്തവണത്തെ ടീമിൽ ഇല്ല. പത്തോളം താരങ്ങൾ മാത്രമാണ് ഇപ്പോൾ ബ്രസീലിലെ ദേശീയ ടീമിനോടൊപ്പം ഉള്ളത്. സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്ക് മൂലം പുറത്താണ്.മാർക്കിഞ്ഞോസ്,റിച്ചാർലീസൺ എന്നിവരെയും പരിക്കു മൂലം ബ്രസീലിന് നഷ്ടമായിട്ടുണ്ട്.