അടിമുടി മാറ്റം,ബ്രസീൽ നാളെ വരുന്നത് പുതിയ ഇലവനുമായി!
കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള ആദ്യത്തെ സൗഹൃദ മത്സരം സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ നാളെയാണ് കളിക്കുന്നത്. എതിരാളികൾ മെക്സിക്കോയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം നടക്കുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്.
നേരത്തെ പുറത്തേക്ക് വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിന്റെ മുന്നേറ്റ നിരയിൽ റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ്,റോഡ്രിഗോ,എൻഡ്രിക്ക് എന്നിവരൊക്കെ ഇറങ്ങും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലത്തെ ട്രെയിനിങ്ങിൽ അടിമുടി മാറ്റങ്ങളാണ് പരിശീലകൻ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നാളത്തെ ഇലവനിൽ മറ്റു പല താരങ്ങളും സ്റ്റാർട്ട് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബ്രസീലിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾകീപ്പർ പൊസിഷനിൽ ആലിസൺ ബെക്കർ തന്നെയായിരിക്കും. പ്രതിരോധനിരയിൽ സെന്റർ ബാക്ക് പൊസിഷനിൽ ബ്രെമർ,എഡർ മിലിറ്റാവോ എന്നിവരായിരിക്കും ഉണ്ടാവുക. വിംഗ് ബാക്ക് പൊസിഷനിൽ അരാന യാൻ കൂട്ടോ എന്നിവർ സ്റ്റാർട്ട് ചെയ്തേക്കും.മധ്യനിരയിൽ ഡഗ്ലസ് ലൂയിസ്,എഡേഴ്‌സൺ,ആൻഡ്രിയാസ് എന്നിവരായിരിക്കും. മുന്നേറ്റ നിരയിൽ ഗബ്രിയേൽ മാർട്ടിനെല്ലി,ഇവാനിൽസൺ, സാവിഞ്ഞോ എന്നിവരായിരിക്കും.ഇങ്ങനെ വ്യത്യസ്തമായ ഒരു ഇലവനെ ആയിരിക്കും പരിശീലകൻ ഇറക്കുക എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.