സഹൽ മിന്നി, വിജയവഴിയിൽ തിരിച്ചെത്തി ബ്ലാസ്റ്റേഴ്സ്!

ഒരല്പം മുമ്പ് ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നുന്ന വിജയം.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർതാരം സഹൽ അബ്ദു സമദാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ശിൽപി. ശേഷിച്ച ഒരു ഗോൾ ദിമിത്രിയോസാണ് നേടിയിട്ടുള്ളത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നില്ല.57ആം മിനുട്ടിലാണ് ദിമിത്രിയോസിന്റെ ഗോൾ പിറന്നത്.സൗരവിന്റെ ഇടപെടൽ മൂലമായിരുന്നു ഈ ഗോൾ ലഭിച്ചിരുന്നത്.

പിന്നീടാണ് സഹലിന്റെ രണ്ട് ഗോളുകൾ പിറന്നത്.86ആം മിനുട്ടിൽ രാഹുലിന്റെ പാസിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് സഹൽ തന്റെ ആദ്യ ഗോൾ നേടിയത്.പിന്നാലെ രണ്ടാമത്തെ ഗോളും താരം നേടി. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ സന്ദീപ് സിങ്ങിന്റെ അസിസ്റ്റിൽ നിന്നാണ് ഗോൾകീപ്പറേ കബളിപ്പിച്ചുകൊണ്ട് സഹൽ തന്റെ രണ്ടാം ഗോൾ നേടിയത്.

ഈ മികച്ച വിജയം ബ്ലാസ്റ്റേഴ്സിന് ആശ്വാസം നൽകുന്ന കാര്യം തന്നെയാണ്.അവസാനത്തെ 3 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.അതിൽ നിന്ന് ഒരു തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. നിലവിൽ 6 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *