സഹലിന്റെ മികവ് പുറത്തു വരാനിരിക്കുന്നതേയൊള്ളൂ, വിക്കുന പറയുന്നു !

ഏറെ പ്രതീക്ഷയോടെയായിരുന്നു ഇപ്രാവശ്യം സഹലിനെ ആരാധകർ നോക്കി കണ്ടിരുന്നത്. എന്നാൽ തുടക്കത്തിൽ ചെറിയ തോതിൽ നിരാശപ്പെടുത്തിയെങ്കിലും ഇപ്പോൾ താളം കണ്ടെത്തി വരുന്നുണ്ട്. ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ സമനില ഗോളിന് അസിസ്റ്റ് നൽകിയത് സഹലായിരുന്നു.ഈ സീസണിൽ 209 മിനുട്ടുകൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചത്. പരിക്കുകൾ കാരണം താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങൾ നഷ്ടമാവുകയായിരുന്നു. ഏതായാലും താരത്തിൽ വലിയ പ്രതീക്ഷയാണ് പരിശീലകൻ കിബു വിക്കുന വെച്ചു പുലർത്തുന്നത്. സഹലിന്റെ യഥാർത്ഥ മികവ് ഇത് വരെ പുറത്തു വന്നിട്ടില്ലെന്നും അത്‌ വരാനിരിക്കുന്നതേയൊള്ളൂ എന്നുമാണ് കിബു വിക്കുന പറഞ്ഞിരിക്കുന്നത്.

” മൈതാനത്തിന്റെ മധ്യഭാഗത്തും വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് സഹൽ. നല്ല രീതിയിൽ പൊസഷൻ വെച്ച് പുലർത്തുന്ന താരമാണ് അദ്ദേഹം. ഓരോ ദിവസവും അദ്ദേഹം പുരോഗതി പ്രാപിച്ചു വരുന്നുണ്ട്. സഹലിന്റെ യഥാർത്ഥ മികവ് ഇനിയും പുറത്ത് വന്നിട്ടില്ല. അത്‌ വരാനിരിക്കുന്നതേയൊള്ളൂ. ഞങ്ങൾക്ക്‌ എത്രത്തോളം പ്രധാനപ്പെട്ട താരമാണ് താനെന്നുള്ള കാര്യം അദ്ദേഹത്തിനറിയാം ” കിബു വിക്കുന പറഞ്ഞു. നിലവിൽ 2025 വരെ സഹലിന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്.ഇനി മുംബൈയോടാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

Leave a Reply

Your email address will not be published. Required fields are marked *