പെനാൽറ്റി പാഴാക്കിയതിൽ ആപ്പിയ ക്ഷമ ചോദിച്ചു, താൻ പ്രതികരിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തി നോർത്ത് ഈസ്റ്റ് പരിശീലകൻ !
ഇന്നലെ നടന്ന മത്സരത്തിൽ അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിനെ സമനിലയിൽ തളക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സാധിച്ചിരുന്നു. മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ സില്ല നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിനെ ഹൈലാന്റെഴ്സ് സമനിലയിൽ കുരുക്കിയത്. ആദ്യ ഗോൾ നേടിയ ആപ്പിയ പിന്നീട് നോർത്ത് ഈസ്റ്റിനെ നിരാശപ്പെടുത്തുന്നതാണ് കണ്ടത്. മത്സരത്തിന്റെ 66-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ആപ്പിയ പാഴാക്കുകയായിരുന്നു. അതിൽ തീർത്തും നിരാശനായി കൊണ്ടായിരുന്നു മത്സരസമയത്ത് നോർത്ത് ഈസ്റ്റ് പരിശീലകൻ ജെറാർഡ് നസിനെ കാണപ്പെട്ടിരുന്നത്. എന്നാൽ അത് കളിയുടെ ഭാഗമാണെന്നും പെനാൽറ്റി നഷ്ടപ്പെടുത്തിയത് താൻ കാര്യമാക്കുന്നേയില്ലെന്നുമെന്നാണ് മത്സരശേഷം നസ് പറഞ്ഞത്. ആപ്പിയ തന്നോട് ക്ഷമ ചോദിച്ചിരുന്നുവെന്നും അതിന്റെ ആവിശ്യമില്ലെന്നാണ് താൻ പറഞ്ഞതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജെറാർഡ് നസ്.
🗣️ "We kept fighting even as the minutes flew by."@NusGerard had belief that his team would fight back against @KeralaBlasters 👊#KBFCNEU #HeroISL #LetsFootballhttps://t.co/6Z9aXLr8IY
— Indian Super League (@IndSuperLeague) November 26, 2020
” പിഴവുകളിൽ നിന്ന് പഠിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഞങ്ങൾ പെനാൽറ്റി വഴങ്ങിയ എങ്ങനെയെന്ന് ഞാൻ കണ്ടിരുന്നില്ല. ഞങ്ങളുടെ പെനാൽറ്റിയെ കുറിച്ച് പറയുകയാണെങ്കിൽ, ആപ്പിയ എന്നോട് വന്ന് ക്ഷമ ചോദിച്ചിരുന്നു. അപ്പോൾ ഞാൻ ചോദിച്ചത് എന്തിനാണ് ക്ഷമ ചോദിക്കുന്നത് എന്നാണ്. ഇത്പോലെയുള്ള പിഴവുകൾ എല്ലാവർക്കും പറ്റുന്നതാണ്. അവിടെ എതിരാളികളുമുണ്ട്. അവർക്കൊരു ഗോളിയുമുണ്ട്. ഇതെല്ലാം ഫുട്ബോളിന്റെ ഭാഗമാണ്. ഞങ്ങൾ ഒരിക്കലും പെനാൽറ്റിയെ കുറിച്ച് മാത്രം ചിന്തിക്കാൻ പോവുന്നില്ല. ഞങ്ങൾ മറ്റു കാര്യങ്ങൾ തന്നെ ഒരുപാട് ചെയ്യാനുണ്ട്. ഞങ്ങൾ നല്ല രീതിയിലാണ് കളിച്ചത്. ഞങ്ങൾക്കതിൽ അഭിമാനവുമുണ്ട് ” ജെറാർഡ് നസ് പറഞ്ഞു.
3️⃣ set-piece goals and a late strike 🔥
— Indian Super League (@IndSuperLeague) November 27, 2020
Check out all the goals from #KBFCNEU 📺#HeroISL #LetsFootball pic.twitter.com/u0Xdhnvv5o