ഛേത്രി അത്ര മികച്ചവനല്ല, മികച്ചത് സഹലും നവോറെമുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ
ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി അത്ര മികച്ചവനൊന്നുമല്ലെന്ന് അഭിപ്രായപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കുന. കഴിഞ്ഞ ദിവസം ഒരു പോളിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഛേത്രിയെ കുറിച്ച് പരാമർശിച്ചത്. ഇന്ത്യയുടെ ഭാവി ബ്ലാസ്റ്റേഴ്‌സ് താരമായ സഹൽ അബ്ദു സമദിന്റെയും ബഗാൻ താരമായിരുന്ന നൊങ്ഡാമ്പ നവോറെമിന്റെയും കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുവർക്കും വിത്യസ്‌തകൾ സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ മികച്ചൊരു സ്‌ക്വാഡിനെ തന്നെയാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്നും ഐഎസ്എല്ലിൽ പ്ലേ ഓഫ് കടക്കുക എന്നത് ബുദ്ധിമുട്ടായ ഒരു കടമ്പയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
It seems as if Kibu Vicuna isn't a fan of Sunil Chhetri!
— Sportsrazzi (@sportsrazzi) June 7, 2020
Follow @sportsrazzi for more! pic.twitter.com/DQA7meBPto
” ഇന്ത്യയിലുള്ള ജനങ്ങൾ പറയുന്നു ഛേത്രിയാണ് മികച്ച താരമെന്ന്. ബെംഗളൂരു എഫ്സിയിൽ കളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കളികൾ ഞാൻ കണ്ടതാണ്. 35 വയസ്സാണ് താരത്തിന്. നല്ല താരമാണ്. പക്ഷെ അദ്ദേഹം മികച്ച താരമല്ല ” സുനിൽ ഛേത്രിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ” നൊങ്ഡാമ്പ നവോറെം വ്യത്യസ്ഥനായ ഒരു താരമാണ്.നല്ല സാങ്കേതികതികവുള്ള, ഇന്റെലിജന്റായ, സമർത്ഥനായ ഒരു താരമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ അത്പോലെയുള്ളയൊരു താരമാണ് സഹൽ. ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണ്. കഴിഞ്ഞ സീസണിലെ താരത്തിന്റെ കളി ഞാൻ വീക്ഷിച്ചതാണ്. അദ്ദേഹവും ഒരു വിത്യസ്തയാർന്ന താരമാണ്. നല്ല വീക്ഷണമുള്ള, ക്രിയേറ്റീവായി കളിക്കുന്ന താരമാണ്.ലോംഗ് ബോളുകളും ത്രൂ ബോളുകളും നല്ല രീതിയിൽ കളിക്കാൻ കഴിവുള്ള താരമാണ് സഹൽ ” അദ്ദേഹം പറഞ്ഞു.
. @KeralaBlasters youngsters Sahal and Naorem come in for high praise from Kibu Vicuna!
— Goal India (@Goal_India) June 6, 2020
Who's looking forward to seeing them both play together?#KBFC #IndianFootball
https://t.co/49F23vuP4Y