ഇതുവരെ പരിശീലനം ലഭിച്ചിട്ടില്ലാത്തവരെ പോലെ കളിക്കുന്നു, ഇന്ത്യൻ താരങ്ങൾക്ക്‌ ഈസ്റ്റ്‌ ബംഗാൾ കോച്ചിന്റെ രൂക്ഷവിമർശനം !

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവി വഴങ്ങാനായിരുന്നു ഈസ്റ്റ്‌ ബംഗാളിന്റെ വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സി ഈസ്റ്റ്‌ ബംഗാളിനെ തകർത്തു വിട്ടത്. മുംബൈക്ക്‌ വേണ്ടി ലെ ഫോന്ദ്രേ ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഹെർനൻ സാന്റാനയുടെ വകയായിരുന്നു.ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ് ഈസ്റ്റ് ബംഗാൾ വഴങ്ങുന്നത്. ഐഎസ്എല്ലിലെ ആദ്യത്തെ സീസൺ കളിക്കുന്ന ഈസ്റ്റ്‌ ബംഗാൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. തോൽവിക്ക്‌ പിന്നാലെ താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ റോബി ഫൗളർ. ഇന്ത്യൻ താരങ്ങളെയാണ് ഇദ്ദേഹം വിമർശിച്ചത്. ചില ഇന്ത്യൻ താരങ്ങൾ ഇതുവരെ പരിശീലനം ലഭിച്ചിട്ടില്ലാത്ത പോലെയാണ് കളിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.

” രണ്ട് മികച്ച ടീമുകൾക്കെതിരെയാണ് ഞങ്ങൾ കളിച്ചത്. എന്തെങ്കിലും അബദ്ധങ്ങൾ വരുത്തിയാൽ അത്‌ തിരിച്ചടിയാവുമെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടിയിരുന്നു. പരിശീലനവേളയിൽ ഞങ്ങൾക്ക്‌ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ചില താരങ്ങൾ ഇതുവരെ പരിശീലനം ലഭിക്കാത്ത പോലെയാണ് കളിക്കുന്നത്. അതിനാൽ തന്നെ അവരെ ശരിയാക്കി എടുക്കേണ്ടതുണ്ട്. ഇന്ത്യൻ താരങ്ങളെ മികച്ച രീതിയിലേക്ക് കൊണ്ട് വരാൻ ഞങ്ങൾ ശ്രമിക്കും. നല്ല പരിശീലനം അവർക്ക്‌ നൽകും. പലരുടെയും പ്രകടനം വർഷങ്ങളായിട്ട് പരിശീലനം ലഭിക്കാത്തവരെ പോലെയാണ്. ക്വാളിറ്റിയുടെ കാര്യത്തിൽ ഞങ്ങൾ ഓക്കേയാണ്. പക്ഷെ വ്യക്തിഗതമായ പിഴവുകളാണ് ഞങ്ങൾക്ക്‌ വിനയാവുന്നത്. ശ്രദ്ധയുടെ കാര്യത്തിൽ ഞങ്ങൾ ഒരുപാട് മെച്ചപ്പെടാനുണ്ട്. ഫുട്ബോളിൽ വലിയൊരു പ്രാധാന്യം ശ്രദ്ധക്കുണ്ട്. എനിക്ക് തോന്നുന്നത് ഞങ്ങൾ എത്രയും വേഗം കാര്യങ്ങൾ പഠിച്ചെടുക്കണമെന്നാണ് ” റോബി ഫൗളർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *