ഹാലണ്ടിന്റെ വരുമാനമെന്ത്?അറിയേണ്ടതെല്ലാം!

ഫുട്ബോൾ ലോകത്തെ യുവസൂപ്പർ താരങ്ങളിൽ ഒരാളാണ് ബൊറൂസിയ താരമായ എർലിംഗ് ഹാലണ്ട്.നിലവിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരങ്ങളിൽ താരം മുൻപന്തിയിലുണ്ട്.അത് മാത്രമല്ല താര ത്തിന്റെ ഭാവിയെപ്പറ്റി നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയവുമാണിത്.

ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഹാലണ്ടിനെ കുറിച്ച് ഒരു ലേഖനം പുറത്തുവിട്ടിട്ടുണ്ട്.താരത്തിന്റെ വരുമാനവും ആസ്തിയും സോഷ്യൽ മീഡിയ ഫോളോവേഴ്സുമൊക്കെയാണ് ഇവർ ഇതിൽ ചർച്ച ചെയ്തിരിക്കുന്നത്. നമുക്ക് അതൊന്ന് പരിശോധിക്കാം.

നിലവിൽ 9 മില്യൺ പൗണ്ടാണ് താരത്തിന്റെ മൊത്തം ആസ്തി.പ്രധാനമായും ഫുട്ബോൾ കോൺട്രാക്ട് തന്നെയാണ് ഹാലണ്ടിന്റെ വരുമാനം.

ഒരു വർഷം താരത്തിന് സാലറി ഇനത്തിൽ ലഭിക്കുന്നത് 6.8 മില്യൺ പൗണ്ടാണ്.അതായത് ഒരു ആഴ്ച്ചയിൽ ഒരു ലക്ഷത്തിമുപ്പത്തിരണ്ടായിരം പൗണ്ടും ഒരു ദിവസം പതിനെട്ടായിരത്തിഅറുന്നൂറ്റിമുപ്പത് പൗണ്ടുമാണ് താരം സമ്പാദിക്കുന്നത്.ഓരോ സെക്കൻഡിലും 0.22 പൗണ്ട് താരം നേടുന്നുണ്ട്.

താരത്തിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കൂടി ഒന്ന് പരിശോധിക്കാം.13 മില്യൺ ഫോളോവേഴ്സാണ് താരത്തിന് ഫേസ്ബുക്കിൽ ഉള്ളത്.ട്വിറ്ററിൽ1.4 മില്യൺ ഫോളോവേഴ്സ് ഹാലണ്ടിനുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ഹാലണ്ടിന് ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളത്.14 മില്യണിൽ കൂടുതൽ ഫോളോവേഴ്സ് താരത്തിന് ഇൻസ്റ്റഗ്രാമിലുണ്ട്.ഇതുവഴിയെല്ലാം താരം സമ്പാദിക്കുന്നുമുണ്ട്.

പക്ഷെ ഇതിനേക്കാളുമുപരി കളത്തിലെ പ്രകടനം തന്നെയാണ് താരത്തെ വേറിട്ടുനിർത്തുന്നത്. ഈ സീസണിൽ ആകെ 21 ഗോളുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.അത് മാത്രമല്ല ബൊറൂസിയക്ക്‌ വേണ്ടി ആകെ 77 മത്സരങ്ങളിൽ നിന്ന് 78 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഈ മികവ് കൊണ്ടുതന്നെയാണ് ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക പ്രമുഖ ക്ലബ്ബുകളും താരത്തിന് വേണ്ടി പോരടിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *