ഹാലണ്ടിന്റെ റിലീസ് ക്ലോസ് എത്ര? സാലറി ഡിമാൻഡ് എത്ര? അറിയേണ്ടതെല്ലാം!

ബോറൂസിയയുടെ യുവസൂപ്പർ താരമായ എർലിംഗ് ഹാലണ്ട് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിന്റെ കാര്യത്തിൽ മുമ്പിൽ നിൽക്കുന്നത്.റയൽ മാഡ്രിഡ്,എഫ്സി ബാഴ്സലോണ എന്നിവരും ഹാലണ്ടിന് വേണ്ടി സജീവമായി രംഗത്തുണ്ട്.

ഏതായാലും ഹാലണ്ടിന്റെ ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഹാലണ്ടിന്റെ റിലീസ് ക്ലോസാണ്.75 മില്യൺ യുറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഈ തുക നൽകാൻ ഏതെങ്കിലും ഒരു ക്ലബ്ബ് തയ്യാറാവുകയും ഹാലണ്ട് ആ ക്ലബ്ബിലേക്ക് പോവാൻ താൽപര്യപ്പെടുകയും ചെയ്താൽ ബോറൂസിയ ഡോർട്മുണ്ട് താരത്തെ കൈ വിടേണ്ടിവരും.

ഇനി ഹാലണ്ടിന്റെ സാലറി ഡിമാന്റുകളാണ്. തുടക്കത്തിൽ ഒരു സീസണിന് 35 മില്യൺ യുറോയായിരുന്നു സാലറിയായി കൊണ്ട് ഹാലണ്ട് അന്വേഷിച്ചിരുന്നത്.നികുതിക്ക് ശേഷമുള്ള ഒരു തുകയായിരുന്നു ഇത്. എന്നാൽ ഈയിടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ടാക്സിന് ശേഷം 25 മില്യൺ യുറോയാണ് ഇപ്പോൾ ഹാലണ്ടും സംഘവും ആവശ്യപ്പെടുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ ട്രാൻസ്ഫർ ഫീ ആയികൊണ്ട് ഏജന്റ് മിനോ റയോളക്കും നല്ലൊരു തുക ലഭിക്കും.100 മില്യൺ യൂറോക്ക് താഴെയുള്ള ഒരു സംഖ്യയായിരിക്കും ട്രാൻസ്ഫർ ഫീ എന്നാണ് അറിയാൻ കഴിയുന്നത്.

ഏതായാലും ഹാലണ്ടിനെ സ്വന്തമാക്കുക എന്നുള്ളത് ക്ലബ്ബുകളെ സംബന്ധിച്ചെടുത്തോളം എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല. വൻ തുക തന്നെ താരത്തെ സ്വന്തമാക്കാൻ ചിലവഴിക്കേണ്ടി വരും. മാത്രമല്ല ഒട്ടുമിക്ക ക്ലബ്ബുകൾക്കും ഹാലണ്ടിൽ താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ താരം എങ്ങോട്ട് ചേക്കേറുമെന്നുള്ളത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *