ഹാലണ്ടിനോട്‌ റയലിലേക്ക് പോവരുതെന്നുപദേശിച്ച് ലെവന്റോസ്കി

ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുക വഴി വാർത്തകളിലും മാധ്യമങ്ങളിലും നിറഞ്ഞുനിന്ന താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസ്ട്രൈക്കെർ എർലിങ് ഹാലണ്ട്. മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ താരത്തെ ലക്ഷ്യം വെച്ച് വമ്പൻ ക്ലബുകൾ രംഗത്ത് വന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിൽ പ്രധാനികളായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്‌. താരത്തെ അടുത്ത സീസണിൽ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഹാലണ്ടിനോട്‌ റയലിലേക്ക് പോവരുതെന്ന് ഉപദേശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബൊറൂസിയ താരവും നിലവിലെ ബയേൺ താരവുമായ ലെവന്റോസ്കി. ഉടൻ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് പോവുന്നത് അബദ്ദമാവുമെന്നാണ് ഹാലണ്ടിന് ലെവന്റോസ്കി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

” വളരെയധികം പ്രതിഭയുള്ള താരമാണ് ഹാലണ്ട്. പക്ഷെ അദ്ദേഹത്തിന് മുന്നിൽ ഒരുപാട് സമയം ഇനിയും ബാക്കിയുണ്ട്. ഈ പ്രസ്താവനകളോടെ ഞാൻ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം കഠിനാദ്ധ്യാനം ചെയ്യുകയാണെങ്കിൽ തീർച്ചയായും ഹാലണ്ടിന് ഉന്നതങ്ങളിൽ എത്താൻ സാധിക്കും. ബുണ്ടസ്ലിഗയിൽ തന്നെ തുടരുന്നതാണ് അദ്ദേഹത്തിന് നന്നാവുക എന്നാണ് എനിക്ക് തോന്നുന്നത്. ഉടനെ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് മാറുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കേണ്ടതുണ്ട് ” ലെവന്റോസ്ക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *