ഹാലണ്ടിനേക്കാൾ മികച്ചവൻ എംബപ്പേ തന്നെ,ഹാലണ്ടിന് വേണ്ടി കൂടുതൽ പണം ഞാൻ ചിലവഴിക്കില്ല : ഡാനി ആൽവെസ്
വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന താരങ്ങളിലൊരാളാണ് സൂപ്പർ താരമായ എർലിംഗ് ഹാലണ്ട്.എന്നാൽ നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. അതേ സമയം മറ്റൊരു സൂപ്പർ താരമായ കിലിയൻ എംബപ്പേയും പിഎസ്ജി വിടുമെന്നുള്ള അഭ്യൂഹങ്ങൾ സജീവമാണ്.താരത്തിന് വേണ്ടി മുൻപന്തിയിലുള്ളത് ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡാണ്.
ഏതായാലും ഇരുതാരങ്ങളേയുമിപ്പോൾ ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് ഒന്ന് താരതമ്യം ചെയ്തിട്ടുണ്ട്. അതായത് എർലിംഗ് ഹാലണ്ടിനേക്കാൾ കൂടുതൽ കംപ്ലീറ്റ് പ്ലെയറാണ് കിലിയൻ എംബപ്പേ എന്നാണ് ആൽവെസ് പറഞ്ഞിട്ടുള്ളത്.താനാണെങ്കിൾ ഹാലണ്ടിന് വേണ്ടി കൂടുതൽ പണം ചിലവഴിക്കില്ലെന്നും ആൽവെസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഡാനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 9, 2022
” എല്ലാ കാര്യത്തിലും ഹാലണ്ടിനേക്കാൾ കൂടുതൽ കംപ്ലീറ്റ് പ്ലെയറാണ് എംബപ്പേ.ഹാലണ്ടിന് വേണ്ടി മതിമറന്ന് കൊണ്ട് ഒന്നും തന്നെ ഞാൻ ചെയ്യില്ല.തുറന്ന് പറയട്ടെ,ഞാനാണെങ്കിൽ ഹാലണ്ടിന് വേണ്ടി കൂടുതൽ പണം ചിലവഴിക്കില്ല.പക്ഷെ എംബപ്പേക്ക് വേണ്ടി എത്ര പണവും ചിലവഴിക്കും.ഹാലണ്ടിന്റെ കാര്യത്തിൽ അങ്ങനെയല്ല. നിങ്ങൾ ഒരു വലിയ നിക്ഷേപം നടത്തുകയാണെങ്കിൽ, അത് ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യണം.അത് എന്നെ ആശ്രയിച്ചായിരുന്നുവെങ്കിൽ ഞാൻ എംബപ്പേക്ക് മേൽ ബെറ്റ് വെച്ചേനെ ” ഇതാണ് ഡാനി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ആകെ 35 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 17 അസിസ്റ്റുകളുമാണ് കിലിയൻ എംബപ്പേ നേടിയിട്ടുള്ളത്. അതേസമയം 21 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് ഹാലണ്ടിന്റെ സമ്പാദ്യം.