സാവിയുമായി സംസാരിച്ച് ലെവ, വിശദാംശങ്ങൾ ഇങ്ങനെ!

ബയേൺ മ്യൂണിക്കിന്റെ പോളിഷ് സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക. ഈ കരാർ താൻ പുതുക്കില്ല എന്നുള്ള കാര്യം ലെവന്റോസ്ക്കി വ്യക്തമാക്കിയിരുന്നു. അത് മാത്രമല്ല ബയേൺ വിട്ടുകൊണ്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ലെവന്റോസ്ക്കി തുറന്നു പറയുകയും ചെയ്തിരുന്നു.

സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണക്ക് താരത്തിൽ വലിയ താല്പര്യമുണ്ട്.ബാഴ്സയിലേക്ക് ചേക്കേറണമെന്ന് തന്നെയാണ് ലെവന്റോസ്ക്കിയും ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ടിട്ടുണ്ട്.

അതായത് റോബർട്ട് ലെവന്റോസ്ക്കി ബാഴ്സയുടെ പരിശീലകനായ സാവിയുമായി രണ്ടു തവണ നേരിട്ട് കോൺടാക്ട് ചെയ്തിട്ടുണ്ട്. കരാറിനെ കുറിച്ചും ഇവർ ചർച്ച ചെയ്തിട്ടുണ്ട്.2025 വരെയുള്ള ഒരു കരാറാണ് ബാഴ്സ ഇപ്പോൾ ലെവക്ക് ഓഫർ ചെയ്തിരിക്കുന്നത്.അതായത് ബാഴ്സയും ലെവയും തമ്മിൽ ധാരണയിലെത്തി കഴിഞ്ഞു എന്നാണ് വ്യക്തമാവുന്നത്. മറ്റേത് ക്ലബുമായും ലെവന്റോസ്ക്കി ചർച്ചകൾ നടത്തിയിട്ടില്ല. ബാഴ്സക്ക് തന്നെയാണ് അദ്ദേഹം മുൻഗണന നൽകുന്നത്.

എന്നാൽ ഇനി ബാഴ്സ സംസാരിക്കേണ്ടത് ബയേണുമായാണ്.താരത്തെ ബയേൺ വിട്ടു നൽകുമോ എന്നുള്ളത് ഇപ്പോഴും സംശയത്തിലാണ്.താരത്തെ നിലനിർത്താനാണ് താങ്കൾ ഉദ്ദേശിക്കുന്നത് എന്നുള്ളത് ബയേണിന്റെ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബാഴ്സക്ക് അതിൽ നിന്നും ബയേണിനെ പിൻതിരിപ്പിക്കാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത് കാര്യം.

Leave a Reply

Your email address will not be published. Required fields are marked *