സമർത്ഥനാണ് : ഹാലണ്ടിനെ പറ്റി സ്ലാട്ടന് പറയാനുള്ളത്!
ഫുട്ബോൾ ലോകത്തെ യുവതാരങ്ങളിൽ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളാണ് എർലിങ് ഹാലണ്ട്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ശേഷവും ഹാലണ്ട് തന്റെ തകർപ്പൻ ഫോം തുടരുകയാണ്.കേവലം 15 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് ഈ സീസണിൽ ഹാലണ്ട് അടിച്ചു കൂട്ടിയത് എന്നോർക്കണം.
ഏതായാലും ഹാലണ്ടിനെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ സൂപ്പർ താരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് പങ്കു വെച്ചിട്ടുണ്ട്. വളരെ സമർത്ഥനായ താരമാണ് ഹാലണ്ട് എന്നാണ് സ്ലാട്ടൻ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ Zlatan Ibrahimović: "In Haaland, I see this intelligence, he just wants to score goals and he knows he can score goals and he's only trying to do that."#Haaland #ErlingHaaland #Dortmund #Zlatan pic.twitter.com/1SAW1gHyZC
— Sportskeeda Football (@skworldfootball) December 18, 2021
” നമ്മൾ യുവതാരങ്ങളെ പറ്റി സംസാരിക്കുമ്പോൾ തീർച്ചയായും ഹാലണ്ടിനെ പറ്റി സംസാരിക്കും.ഹാലണ്ട് മികച്ച താരമാണ്. ഗോളുകളോട് ആസക്തിയുള്ളവനാണ് അദ്ദേഹം.എന്താണോ അദ്ദേഹത്തിന് ആവശ്യമുള്ളത് അത് മാത്രമാണ് അവൻ ചെയ്യുന്നത്. അതിൽ കൂടുതൽ ഹാലണ്ട് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഗോളുകളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.അതാണ് ഒരു താരം ചെയ്യേണ്ട കാര്യം. ചില താരങ്ങൾ തനിക്കും സാധ്യമായതിലും കൂടുതൽ ചെയ്യാൻ ശ്രമിക്കുന്നു. അത് ബുദ്ദിയല്ല. അക്കാര്യത്തിൽ ഹാലണ്ട് സമർഥനും ബുദ്ധിമാനുമാണ്. ഗോളുകൾ നേടാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.അത് നേടാൻ കഴിയുമെന്ന് അദ്ദേഹത്തിനറിയാം. അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നു ” സ്ലാട്ടൻ പറഞ്ഞു.
ഏതായാലും ഈ സീസണോട് കൂടി ഹാലണ്ട് ബൊറൂസിയ വിടുമെന്നുറപ്പാണ്. പ്രമുഖ ക്ലബുകളെല്ലാം താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.