വലിയ മത്സരങ്ങളിൽ നിന്നും അപ്രത്യക്ഷനാകുന്നു:കെയ്നിന് ജർമ്മനിയിൽ നിന്നും വിമർശനം!

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ഹാരി കെയിൻ ബയേണിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.എല്ലാ കോമ്പറ്റീഷനലുമായി 10 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.ജർമൻ ലീഗിൽ മാത്രമായി 5 ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ മികച്ച രൂപത്തിൽ കളിക്കുമ്പോഴും അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന വിമർശനങ്ങൾ അവസാനിക്കുന്നില്ല.

കഴിഞ്ഞ ലീഗ് മത്സരത്തിൽ സാബിയുടെ ബയേർ ലെവർകൂസനോട് ബയേൺ സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. മത്സരത്തിൽ കെയ്ൻ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞില്ല എന്നുള്ളത് മാത്രമല്ല ടാർഗറ്റിലേക്ക് ഒരു ഷോട്ട് ഉതിർക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ജർമൻ മാധ്യമങ്ങൾ അദ്ദേഹത്തെ വിമർശിച്ചു തുടങ്ങിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ നിന്നും അപ്രത്യക്ഷനാകുന്നു എന്നാണ് അദ്ദേഹത്തെക്കുറിച്ച് പ്രമുഖ ജർമൻ മാധ്യമമായ ബിൽഡ് എഴുതിയിട്ടുള്ളത്.അവരുടെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

“ഒരുപാട് എഫേർട്ടുകൾ,ഒന്നും ഫലം കാണുന്നില്ല. മുന്നേറ്റത്തിൽ ഹാരി കെയ്ൻ വെറുതെ കറങ്ങി നടക്കുകയായിരുന്നു.കീലിനെതിരെ 3 ഗോളുകൾ നേടിയ കെയ്ൻ എന്തുകൊണ്ടാണ് ഒരു വലിയ മത്സരം വന്നപ്പോൾ അപ്രത്യക്ഷനായത്?കെയ്നിന് കിരീടം നേടാൻ ആവില്ല എന്ന ശാപം ഒരു ന്യായീകരണമായി കൊണ്ട് അഴിച്ചു വിടരുത് ” ഇതാണ് ജർമൻ മാധ്യമം എഴുതിയിട്ടുള്ളത്.

നിർണായകമായ മത്സരങ്ങളിൽ തിളങ്ങാൻ കെയ്നിന് കഴിയുന്നില്ല എന്ന ആരോപണം വളരെ ശക്തമാണ്. നിലവിൽ പരിക്കിന്റെ പ്രശ്നങ്ങൾ താരത്തെ അലട്ടുന്നുണ്ട്. ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് ബയേണിന്റെ എതിരാളികൾ.ആ മത്സരത്തിൽ കെയ്ൻ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ നാല് ഗോളുകൾ നേടിയ താരം കൂടിയാണ് കെയ്ൻ.

Leave a Reply

Your email address will not be published. Required fields are marked *