റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം ഇനി ബൊറൂസിയയിൽ കളിക്കും !
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം റെയ്‌നീർ ജീസസ് ഇനി ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി പന്ത് തട്ടും. റയൽ മാഡ്രിഡ് തന്നെയാണ് താരത്തെ ലോൺ അടിസ്ഥാനത്തിൽ ബൊറൂസിയക്ക് കൈമാറിയ വിവരം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. രണ്ട് വർഷത്തെ കരാറിൽ ആണ് താരം ജർമ്മൻ ക്ലബിൽ എത്തുന്നത്.പതിനെട്ടുകാരനായ ഈ അറ്റാക്കിങ് മിഡ്ഫീൽഡർ ജനുവരിയിലായിരുന്നു റയൽമാഡ്രിഡിൽ എത്തിയത്. തുടർന്ന് റയലിന്റെ ബി ടീമായ കാസ്റ്റില്ലക്ക് വേണ്ടി മൂന്ന് മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിരുന്നു. താരത്തിന് ബൊറൂസിയ ഡയറക്ടർ മിഷേൽ സോർക്ക് സ്വാഗതം നേർന്നിട്ടുണ്ട്. വളരെയധികം സാങ്കേതികതികവുള്ള താരം എന്നാണ് ഇദ്ദേഹം റെയ്‌നീറിനെ വിശേഷിപ്പിച്ചത്. ബൊറൂസിയയിൽ എത്തിയതിൽ താൻ സന്തോഷവാനാണെന്നും താരം അറിയിച്ചു.
OFFICIAL: 18-year-old Madrid midfielder Reinier has joined Dortmund on loan for two seasons ✨🇧🇷 pic.twitter.com/GhAkGPgcpI
— B/R Football (@brfootball) August 19, 2020
യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകുന്ന ക്ലബാണ് ബൊറൂസിയ. കഴിഞ്ഞ തവണ ഹാക്കിമിക്ക് അവസരങ്ങൾ ലഭിക്കുകയും മുതെലെടുക്കുകയും ചെയ്തിരുന്നു. അത്പോലെ റെയ്നീറിനും ലഭിക്കുമെന്നാണ് റയൽ പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ അടക്കം താരത്തിന് അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് റയൽ. ബയേർ ലെവർകൂസൻ, റയൽ വല്ലഡോലിഡ്, റയൽ സോസിഡാഡ് എന്നിവരെ മറികടന്നാണ് ബൊറൂസിയ സ്വന്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ 30 മില്യൺ യുറോ മുടക്കിയാണ് ഫ്ലെമെങ്കോയിൽ നിന്നും താരത്തെ റയലിൽ എത്തിച്ചത്.
Official Announcement: Reinier#RealMadrid
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) August 19, 2020