മികച്ച താരം ഹാലണ്ടോ എംബപ്പേയോ? കണക്കുകൾ ഉത്തരം പറയുന്നു
ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന രണ്ട് യുവരക്തങ്ങളാണ് പിഎസ്ജിയുടെ കെയ്‌ലിൻ എംബപ്പേയും ബൊറൂസിയയുടെ എർലിങ് ഹാലണ്ടും. ഇരുപത്തിയൊന്ന്കാരനായ എംബപ്പേയും പത്തൊൻപത്കാരനായ ഹാലണ്ടും ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. ലീഗിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചു കൂട്ടുന്ന തിരക്കിലാണ് ഇരുവരും. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നുപൊങ്ങുന്ന പേരുകളിലൊന്നാണ് എംബപ്പേയെങ്കിൽ ഈ വർഷം മുതൽ മുഖ്യധാരാ ഫുട്ബോളിൽ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഹാലണ്ട്. അത്കൊണ്ട് തന്നെ ഈ രണ്ട് യുവതാരങ്ങളിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയതാര് എന്നതിന് ഉത്തരം നൽകുകയാണ് ഈ കണക്കുകൾ.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണൂ 👇