മാർക്കോ റ്യൂസ് MLS ലേക്ക്? വെളിപ്പെടുത്തലുമായി സമീർ നസ്രി!
ദീർഘകാലം ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി കളിച്ചിട്ടുള്ള ജർമ്മൻ സൂപ്പർതാരമാണ് മാർക്കോ റ്യൂസ്.ക്ലബ്ബിൽ 12 വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കി കഴിഞ്ഞു. പല ഓഫറുകൾ വന്നിട്ടും അദ്ദേഹം ക്ലബ്ബ് വിടാൻ തയ്യാറായിരുന്നില്ല. ബൊറൂസിയയെ അത്രയേറെ ഇഷ്ടപ്പെടുന്ന താരമാണ് മാർക്കോ റ്യൂസ്.
എന്നാൽ 12 വർഷത്തെ തന്റെ ബൊറൂസിയ കരിയർ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് തന്നെ അറിയിച്ചിരുന്നു. അദ്ദേഹം എങ്ങോട്ടാണ് പോകുന്നത് എന്നത് അറിയാനുള്ള ആകാംക്ഷ ആരാധകർക്കുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്തും മുൻ താരവുമായ സമീർ നസ്രി ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടുണ്ട്.റ്യൂസ് അമേരിക്കൻ ലീഗിലേക്കാണ് പോകുന്നത് എന്നാണ് നസ്രി കനാൽ പ്ലസ് എന്ന മാധ്യമത്തോട് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marco Reus celebrates with the Dortmund fans after the win against PSG. pic.twitter.com/uLIsFcxKS7
— Historic Vids (@historyinmemes) May 9, 2024
“ഞാൻ മാർക്കോ റ്യൂസുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഫുട്ബോളിന് വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.നിലവിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. അടുത്ത സീസണിൽ MLS ലേക്ക് പോകുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് ” ഇതാണ് നസ്രി പറഞ്ഞിട്ടുള്ളത്.
അമേരിക്കൻ ക്ലബ്ബായ സെന്റ് ലൂയിസ് സിറ്റി അദ്ദേഹവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമി അദ്ദേഹത്തിന് വേണ്ടി രംഗപ്രവേശനം ചെയ്യുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്.ഡോർട്മുണ്ടിനൊപ്പം 12 വർഷം ചിലവഴിച്ച ഈ താരം രണ്ട് DFB പോക്കൽ കപ്പ് മാത്രമാണെന്ന് നേടിയിട്ടുള്ളത്.എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിക്കൊണ്ട് പടിയിറങ്ങാനുള്ള അവസരം അദ്ദേഹത്തിന്റെ മുന്നിലുണ്ട്.പക്ഷേ ഫൈനലിൽ റയൽ മാഡ്രിഡിനെയാണ് അവർക്ക് പരാജയപ്പെടുത്തേണ്ടത്.