ബൊറൂസിയക്ക് ഞെട്ടിക്കുന്ന തോൽവി, ഗോൾമഴ പെയ്യിച്ച് അത്ലറ്റികോ മാഡ്രിഡ്
ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിന് ഞെട്ടിക്കുന്ന തോൽവി. പോയിന്റ് ടേബിളിലെ പതിനഞ്ചാം സ്ഥാനക്കാരായ മെയിൻസിനോടാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബൊറൂസിയക്ക് തോൽവി രുചിക്കേണ്ടി വന്നത്. ലീഗിൽ ബയേൺ മ്യൂണിക്ക് കിരീടമുറപ്പിച്ചതിന് പിന്നാലെയാണ് രണ്ടാംസ്ഥാനക്കാരായ ബൊറൂസിയക്ക് ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങേണ്ടി വന്നത്. ഹാലണ്ട്, സാഞ്ചോ, ഹസാർഡ് എന്നീ സൂപ്പർ താരങ്ങളൊക്കെ അണിനിരന്നിട്ടും പരാജയപ്പെടാനായിരുന്നു ബൊറൂസിയയുടെ വിധി. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനുട്ടിൽ ബർക്കാർട്ടാണ് മെയിൻസിന്റെ ആദ്യഗോൾ നേടിയത്. നാല്പത്തിയൊൻപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് ജീൻ ഫിലിപ്പെ മറ്റെറ്റ മെയിൻസിന്റെ ഗോൾപട്ടിക പൂർത്തിയാക്കി. പരാജയം രുചിച്ചെങ്കിലും ബൊറൂസിയയുടെ രണ്ടാം സ്ഥാനത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. 32 മത്സരങ്ങളിൽ നിന്ന് 66 പോയിന്റാണ് ബൊറൂസിയക്ക്. ഇത്രയും മത്സരങ്ങളിൽ നിന്ന് 63 പോയിന്റുള്ള ലെയ്പ്സിഗാണ് മൂന്നാം സ്ഥാനത്ത്.
Full time in Dortmund. pic.twitter.com/15Lll1iADR
— Borussia Dortmund (@BlackYellow) June 17, 2020
അതേ സമയം ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് തകർപ്പൻ ജയം എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഒസാസുനയെ അത്ലറ്റികോ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ജോവോ ഫെലിക്സാണ് അത്ലറ്റികോയെ മുന്നിൽ നിന്നും നയിച്ചത്. 27, 56 മിനുട്ടുകളിലാണ് ഫെലിക്സ് ഗോൾ നേടിയത്. 79-ആം മിനുട്ടിൽ ലോറെന്റോയും 82-ആം മിനുട്ടിൽ മൊറാറ്റയും 88-ആം മിനുട്ടിൽ കരാസ്കോയും ഗോളുകൾ കണ്ടെത്തി. ഒരു ഗോളും രണ്ട് അസിസ്റ്റുമായി ലോറെന്റോയും മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തെത്തി. 29 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് അത്ലറ്റികോയുടെ സമ്പാദ്യം.
⏱ 90'+ [ 0-5 ] 𝗕𝗶𝗴 𝘄𝗶𝗻, 𝗯𝗶𝗴 𝟯 𝗽𝗼𝗶𝗻𝘁𝘀.
— Atlético de Madrid (@atletienglish) June 17, 2020
Did you enjoy that Atleti performance? 🤩
💪🏼 #BackToWin
⚽ #OsasunaAtleti
🔴⚪ #AúpaAtleti pic.twitter.com/WR5q02RGmT