ബയേൺ വിടുമോ? ലെവന്റോസ്ക്കി പറയുന്നു!
ബയേൺ മ്യൂണിക്ക് സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബ്ബുമായുള്ള കരാർ അടുത്ത സീസണിലാണ് അവസാനിക്കുക. ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബയേൺ നടത്തുന്നുണ്ട്.എന്നാൽ താരം വരുന്ന സമ്മറിൽ ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.തങ്ങൾക്ക് താരത്തിൽ താല്പര്യമുണ്ട് എന്നുള്ള കാര്യം ബാഴ്സ പ്രസിഡന്റായ ജോയൻ ലാപോർട്ട തുറന്നു പറയുകയും ചെയ്തിരുന്നു.
ഏതായാലും തന്റെ കരാറിനെ കുറിച്ച് ഇപ്പോൾ ചില കാര്യങ്ങൾ ലെവന്റോസ്ക്കി പങ്കുവെച്ചിട്ടുണ്ട്.അതായത് കരാറിന്റെ നിലവിലെ സാഹചര്യങ്ങൾ എളുപ്പമല്ല എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.എന്നാൽ ക്ലബ്ബിൽ തുടരുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ താരം തയ്യാറായില്ല.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 24, 2022
” ഉടൻ തന്നെ ഞാനും ക്ലബ്ബും തമ്മിൽ ഒരു യോഗം നടക്കാനുണ്ട്. പക്ഷേ ഇതുവരെ പ്രത്യേകമായി കൊണ്ട് എനിക്കൊന്നും സംഭവിച്ചിട്ടില്ല. എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നുള്ളത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഒട്ടും എളുപ്പമല്ല ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ ബോറൂസിയയെ പരാജയപ്പെടുത്തിയതോട് കൂടി ബയേൺ മ്യൂണിക്ക് ബുണ്ടസ്ലിഗ കിരീടം ഉറപ്പിച്ചിരുന്നു. മത്സരത്തിൽ ലെവൻഡോസ്കി ഒരു ഗോൾ കണ്ടെത്തിയിരുന്നു. ഈ ബുണ്ടസ്ലിഗയിൽ ഇതുവരെ 33 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.