ബയേൺ- ബാഴ്സ പോര് മുറുകുന്നു,അടുത്ത തവണ ലാപോർട്ടയെ കാണുമ്പോൾ ചിലത് പറയാനുണ്ടെന്ന് ഡയറക്ടർ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്.താരത്തെ ബയേൺ പിടിച്ചു നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിക്കാതെ വരികയായിരുന്നു.ഇതേ തുടർന്ന് പലപ്പോഴും ഇരുടീമുകളും തമ്മിൽ വാക്ക്പോരുകൾ നടന്നിരുന്നു.

കഴിഞ്ഞ ദിവസം ലെവന്റോസ്ക്കി തന്നെ ബയേണിനെതിരെ വിമർശനമുയർത്തിയിരുന്നു. തന്നെപ്പറ്റി ഒരുപാട് അസംബന്ധങ്ങൾ പ്രചരിപ്പിച്ചു എന്നായിരുന്നു ലെവന്റോസ്ക്കി ആരോപിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ ബയേൺ ഡയറക്ടറായ ഹസൻ സാലിഹമിസിക്ക് രംഗത്ത് വന്നിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവാത്ത രീതിയിലാണ് റോബർട്ട് ലെവൻഡോസ്ക്കി ക്ലബ്ബ് വിട്ടത് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ബയേൺ ഡയറക്ടറുടെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എനിക്കിതൊന്നും മനസ്സിലാവുന്നില്ല.എന്റെ പിതാവ് എന്നെ പഠിപ്പിച്ചത് നിങ്ങൾ പുറത്തു പോവുകയാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പിറകുവശം കൊണ്ട് ഡോർ അടക്കാൻ കഴിയില്ല എന്നുള്ളതാണ്. പക്ഷേ അത് നേടാനാണ് ലെവന്റോസ്ക്കി ശ്രമിച്ചത്. അദ്ദേഹം ക്ലബ്ബ് വിട്ട രീതി ബയേണിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത രൂപത്തിലാണ്. അതുകൊണ്ടുതന്നെ അടുത്ത തവണ ലാപോർട്ടയെ നേരിട്ട് കാണുമ്പോൾ ഇക്കാര്യം ഞങ്ങൾ ചർച്ച ചെയ്യും ” ഇതാണ് ബയേൺ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

നേരത്തെ ബയേൺ പരിശീലകനായ നഗൽസ്മാൻ ബാഴ്സയുടെ സൈനിങ്ങുകൾക്കെതിരെ വിമർശനം ഉയർത്തിയിരുന്നു. എന്നാൽ ഒരുപാട് പണം തന്നിട്ടാണ് തങ്ങൾ ലെവന്റോസ്ക്കിയെ സ്വന്തമാക്കിയത് എന്നാണ് ലാപോർട്ട ഇതിന് മറുപടിയായി കൊണ്ട് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *