ബയേണിന്റെ പ്രശ്നം ഞാൻ മാത്രമല്ല: തുറന്ന് പറഞ്ഞ് ടുഷേൽ
ഈ സീസണിൽ മോശം പ്രകടനമാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബയേൺ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബോകുമിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടുഷേലും ക്ലബ്ബും തമ്മിൽ ഒരു ധാരണയിൽ എത്തിയിരുന്നു. അതായത് ഈ സീസൺ അവസാനിച്ചതിനുശേഷം ടുഷേൽ ക്ലബ്ബ് വിടും. പരിശീലകനെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനമെടുക്കുകയായിരുന്നു.
ഏതായാലും ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് ഇപ്പോൾ ടുഷേൽ തന്നെ സംസാരിച്ചിട്ടുണ്ട്.ബയേണിന്റെ ഈ പ്രശ്നത്തിന് കാരണം ഞാൻ മാത്രമല്ല എന്നാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്. തന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും തങ്ങൾ കളിക്കുന്ന രീതിയിൽ താൻ സന്തുഷ്നല്ല എന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🚨 Thomas Tuchel is open to a Premier League return after Bayern Munich confirmed he will leave the club at the end of the season.
— Transfer News Live (@DeadlineDayLive) February 23, 2024
(Source: @Mailsport) pic.twitter.com/pHKs1O2FNn
” കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ ടീമുമായി എപ്പോഴും ചേർന്ന് തന്നെയുണ്ട്. അത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ട്രെയിനിങ് മുതൽ മത്സരങ്ങൾ വരെ ഒരു പൊരുത്തക്കേട് ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്.പക്ഷേ അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു.ഞാൻ മാത്രമാണ് പ്രശ്നമെന്ന് ഞാൻ കരുതുന്നില്ല.പക്ഷേ എന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. കുറച്ച് കാലമായി ഞങ്ങൾ കളിക്കുന്ന രീതിയിൽ ഞാൻ സന്തുഷ്ടൻ അല്ല.ഇപ്പോൾ ഞങ്ങൾ ബുദ്ധിമുട്ടുകളെ സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അത് ആശയവിനിമയം നടത്തിക്കൊണ്ട് പരിഹരിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥക്ക് ഞാൻ മാത്രമല്ല കാരണം ” ഇതാണ് ബയേൺ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ RB ലീപ്സിഗാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് ബയേണിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്.