ബയേണിന്റെ പരിശീലകനാകുമോ? സ്ഥിരീകരണവുമായി റാൾഫ് റാഗ്നിക്ക്!

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന്റെ പരിശീലകനായ തോമസ് ടുഷേൽ പടിയിറങ്ങുകയാണ്.ഈ സീസണിന് ശേഷം ക്ലബ്ബിന്റെ പരിശീലകസ്ഥാനത്ത് അദ്ദേഹം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം ബയേൺ നടത്തിക്കൊണ്ടിരിക്കുകയാണ്.ആ അന്വേഷണം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനും നിലവിൽ ഓസ്ട്രിയൻ ദേശീയ ടീമിന്റെ പരിശീലകനുമായ റാൾഫ് റാഗ്നിക്കിൽ എത്തി നിൽക്കുകയാണ്.ബയേൺ തന്നെ കോൺടാക്ട് ചെയ്തു എന്നുള്ള കാര്യം റാൾഫ് റാഗ്നിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബയേൺ മ്യൂണിക്ക് എന്നെ കോൺടാക്ട് ചെയ്തിരുന്നു. അക്കാര്യം ഓസ്ട്രിയൻ ഫുട്ബോൾ ഫെഡറേഷനെ ഞാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഓസ്ട്രിയക്കൊപ്പം യുറോ കപ്പിലാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.ബയേൺ എന്നെ വേണമെന്ന് എന്നോട് ആവശ്യപ്പെട്ടാൽ, ഞാൻ എന്നോട് തന്നെ എനിക്കിത് വേണോ എന്ന് സ്വയം ചോദിക്കും ” ഇതാണ് റാൾഫ് റാഗ്നിക്ക് പറഞ്ഞിട്ടുള്ളത്.

ഇക്കാര്യത്തിൽ ഓസ്ട്രിയൻ ഫുട്ബോൾ ഫെഡറേഷൻ ഡയറക്ടറും അവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ബയേണിനെ പോലെയുള്ള ഒരു ടീം താൽപര്യത്തോടെ കൂടി നിങ്ങളെ സമീപിച്ചാൽ,നിങ്ങൾക്ക് എന്ത് ചിന്തിക്കുന്നു എന്നുള്ളത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.ബയേണിൽ നിന്നും ഒരു ഡെഡ് ലൈൻ ഉണ്ടാവും.അത് നമുക്കെല്ലാവർക്കും അറിയേണ്ടതുണ്ട്. തീരുമാനം ഒന്നോ രണ്ടോ ആഴ്ച്ചക്കുള്ളിൽ ഉണ്ടാകും “ഇതാണ് ഓസ്ട്രിയൻ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.

ഏതായാലും യൂറോ കപ്പ്നുശേഷം ബയേണിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള ഒരു പദ്ധതിയിലാണ് ഇപ്പോൾ റാൾഫ് ഉള്ളത്.സാലറിയുടെ കാര്യത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ല, പ്രോജക്ടിനെക്കുറിച്ചും ലോങ്ങ് ടെം പ്ലാനുകളെ കുറിച്ചും ട്രാൻസ്ഫറുകളെ കുറിച്ചും മാത്രമാണ് റാൾഫിന് അറിയേണ്ടത്.അദ്ദേഹത്തിന്റെ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഓസ്ട്രിയൻ ദേശീയ ടീമിനെ ഇദ്ദേഹം മികച്ച രൂപത്തിൽ കൊണ്ടുപോകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!