ബയേണിനെതിരെ ഡോർട്മുണ്ട് വിജയിക്കണം : ബയേൺ ഇതിഹാസം!
ബുണ്ടസ്ലിഗയിലെ ക്ലാസിക്കോ പോരാട്ടമായ ഡർക്ലാസിക്കെർ ഇന്നാണ് അരങ്ങേറുക.ഇന്ന് നടക്കുന്ന പതിനാലാം റൗണ്ട് പോരാട്ടത്തിലാണ് ബയേണും ബൊറൂസിയയും തമ്മിൽ മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് ബൊറൂസിയയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തിൽ ബയേണിനെ ഡോർട്മുണ്ട് പരാജയപ്പെടുത്തണമെന്നുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബയേൺ ഇതിഹാസമായ ലോതർ മത്തേവൂസ്.അപ്പോഴാണ് ആദ്യ സ്ഥാനത്തിന് വേണ്ടി കൂടുതൽ പോരാട്ടം നടക്കുകയെന്നും ബുണ്ടസ് ലിഗ കൂടുതൽ ആവേശകരമാവുകയെന്നുമാണ് ഇതിന് കാരണമായി കൊണ്ട് ഇദ്ദേഹം ചൂണ്ടി കാണിക്കുന്നത്.ഇദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ്.
Former Bayern Munich midfielder Lothar Matthaus thinks it would be better for the Bundesliga if Borussia Dortmund won #DerKlassiker this weekend 😲 pic.twitter.com/OpIt4evOlr
— GOAL (@goal) December 3, 2021
“ഞാനൊരു ഫുട്ബോൾ ആരാധകനാണ്. ഒരുപാട് വർഷം ബയേണിന് വേണ്ടി കളിച്ച താരവുമാണ്.പക്ഷേ ഇവിടെ ഒരു ഡ്രാമ സംഭവിക്കണമെങ്കിൽ,ആദ്യ സ്ഥാനത്തിന് വേണ്ടി കൂടി കോമ്പിറ്റീഷൻ നടക്കണമെങ്കിൽ, ബയേണിനെതിരെയുള്ള മത്സരത്തിൽ ബൊറൂസിയ തോൽക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.ഇനി ഡോർട്മുണ്ട് വിജയിക്കുകയാണെങ്കിൽ അത് ബുണ്ടസ്ലിഗയിലെ ബാക്കി വരുന്ന സീസണിനെ കൂടുതൽ ആവേശകരമാക്കും ” മത്തേവൂസ് പറഞ്ഞു.
നിലവിൽ 31 പോയിന്റുള്ള ബയേൺ ഒന്നാമതാണ്.30 പോയിന്റുള്ള ബൊറൂസിയയാവട്ടെ രണ്ടാം സ്ഥാനത്തുമാണ്.