പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തണം,ടുഷേലിന് താല്പര്യം മാഞ്ചസ്റ്റർ യുണൈറ്റഡിനോട്!

ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ഒരു മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ബുണ്ടസ്ലിഗയിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ബയേൺ ഉള്ളത്. കിരീടം നേടുക എന്നുള്ളത് അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പരിശീലകനായ തോമസ് ടുഷേലിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഇതോടെ പരിശീലക സ്ഥാനം ഒഴിയാൻ ഈ കോച്ച് തീരുമാനിച്ചിട്ടുണ്ട്.ഈ സീസണിന് ശേഷം ബയേൺ പരിശീലക സ്ഥാനത്ത് ടുഷേൽ ഉണ്ടാവില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ ആഗ്രഹമുണ്ട്. പ്രമുഖ ജർമൻ മാധ്യമമായ ബിൽഡിന്റെ ജേണലിസ്റ്റ് ആയ ക്രിസ്ത്യൻ ഫോക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കാനും ടുഷേലിന് സാധിച്ചിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് എത്താൻ ടുഷേൽ ആഗ്രഹിക്കുന്നു എന്നുള്ള കാര്യവും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ യുണൈറ്റഡ് നിലവിൽ ടെൻ ഹാഗിൽ തന്നെ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. വരുന്ന സീസണിലും ടെൻ ഹാഗ് തന്നെ തുടരാനാണ് സാധ്യതകൾ കാണുന്നത്.

അതേസമയം ലിവർപൂളിന്റെ പരിശീലക സ്ഥാനത്തേക്ക് എത്താനും ടുഷേലിന് താല്പര്യമുണ്ട്. പരിശീലകനായ ക്ലോപ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടുകയാണ്. അദ്ദേഹത്തിന്റെ പകരം ഒരു മികച്ച പരിശീലകനെ ലിവർപൂളിന് താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ അവർ ടുഷേലിനെ പരിഗണിക്കാനും സാധ്യതയുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് ബയേറിന്റെ സാബി അലോൺസോക്കാണ്. പക്ഷേ സാബി ബുണ്ടസ്ലിഗ വിട്ട് പ്രീമിയർ ലീഗിലേക്ക് വരാൻ സാധ്യതകൾ കുറവാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *