പരസ്യമായി പറഞ്ഞത് കൊണ്ട് എവിടെയും എത്താൻ പോവുന്നില്ല : ലെവന്റോസ്ക്കിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഒലിവർ ഖാൻ!
കഴിഞ്ഞ ദിവസമായിരുന്നു ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കി തന്റെ തീരുമാനത്തെക്കുറിച്ച് ഒരു പരസ്യ പ്രസ്താവന നടത്തിയത്.അതായത് ഇനിയൊരിക്കലും ബയേണിന് വേണ്ടി കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബയേണിലെ തന്റെ യുഗം അവസാനിച്ചു എന്നുമായിരുന്നു ലെവന്റോസ്ക്കി പറഞ്ഞിരുന്നത്.ബയേൺ തന്നെ തന്നെ പിടിച്ചു നിർത്തില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
എന്നാൽ താരത്തിന്റെ ഈ പരസ്യപ്രസ്താവനയ്ക്ക് കടുത്ത ഭാഷയിൽ ബയേൺ ഡയറക്ടറായ ഒലിവർ ഖാൻ ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ട്. അതായത് പരസ്യമായി എല്ലാം പറഞ്ഞത് കൊണ്ട് എവിടെയും എത്താൻ പോകുന്നില്ല എന്നാണ് ഒലിവർ ഖാൻ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്പോർട്ട് വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖാനിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Exklusiv: Kahn reagiert bei @SPORT1 deutlich auf die #Lewandowski-Aussagen. Er sagt: „Robert wurde hier zweimal in Folge Weltfußballer – ich denke, er sollte wissen, was er am FC Bayern hat. Wertschätzung ist keine Einbahnstraße!“ https://t.co/qrO1fWeAii
— Kerry Hau (@kerry_hau) May 30, 2022
” എന്തുകൊണ്ടാണ് ലെവന്റോസ്ക്കി ഈയൊരു വഴി തിരഞ്ഞെടുത്തത് എന്നുള്ളത് എനിക്ക് നിങ്ങളോട് പറയാൻ കഴിയില്ല. ഇത്തരത്തിലുള്ള പരസ്യപ്രസ്താവനകൾ അദ്ദേഹത്തെ എവിടെയും എത്തിക്കില്ല. തുടർച്ചയായി രണ്ടാം തവണയാണ് ഇവിടെ നിന്ന് കൊണ്ട് ലെവന്റോസ്ക്കി ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. അദ്ദേഹത്തിന് ബയേണിൽ എന്താണ് ലഭിച്ചത് എന്നുള്ളത് അദ്ദേഹം ഓർക്കുന്നത് നന്നാവും. ഒരു ഭാഗത്തേക്ക് മാത്രം നല്ല വാക്കുകൾ മതിയാവുകയില്ലല്ലോ? തിരിച്ച് ഇങ്ങോട്ടും വേണ്ടേ? ” ഇതാണ് ഒലിവർ ഖാൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ രണ്ട് വർഷത്തെയും ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയത് ലെവന്റോസ്ക്കിയായിരുന്നു. നിലവിൽ എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറാനാണ് ലെവന്റോസ്ക്കി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.