നിയമങ്ങൾ ലംഘിക്കുന്നു, പിഎസ്ജിക്കെതിരെ രൂക്ഷവിമർശനവുമായി ബൊറൂസിയ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടുള്ള ടീം പിഎസ്ജിയാണ്. സെർജിയോ റാമോസ്, വൈനാൾഡം, ഡോണ്ണരുമ എന്നിവരെ പിഎസ്ജി ഫ്രീ ട്രാൻസ്ഫറിൽ എത്തിച്ചപ്പോൾ അഷ്‌റഫ്‌ ഹാക്കിമിയെ 60 മില്യൺ യൂറോ നൽകി കൊണ്ട് സ്വന്തമാക്കുകയായിരുന്നു.എന്നാൽ പിഎസ്ജി ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസ് ലംഘിക്കുന്നു എന്ന രൂപത്തിലുള്ള വിമർശനങ്ങൾ ക്ലബ്ബിനെതിരെ ഉയർന്നിരുന്നു. ഇത്രയും സൂപ്പർ താരങ്ങൾക്ക്‌ പിഎസ്ജി നൽകുന്ന വമ്പൻ സാലറിക്കെതിരെയായിരുന്നു പ്രധാനമായും വിമർശനങ്ങൾ ഉയർന്നിരുന്നത്. ഇപ്പോഴിതാ പിഎസ്ജിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട്.പിഎസ്ജിയുടെ ഖത്തർ ഉടമസ്ഥതക്കെതിരെയും നിയമലംഘനങ്ങൾക്കെതിരെയുമാണ് ബൊറൂസിയയുടെ പ്രസിഡന്റ്‌ ആയ ജോക്കിം വാട്സ്ക്കെയാണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.സ്കൈ സ്പോർട്സ് ജർമ്മനിയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ആദ്യമായി എനിക്ക് പിഎസ്ജിയോട് അസൂയയൊന്നുമില്ല.രണ്ടാമതായി, ഞാനാണ് ആ സ്ഥാനത്തെങ്കിൽ എല്ലാ ദിവസവും ഖത്തർ അമീറുമായി സൗഹൃദം പങ്കിടാൻ എന്നെ കിട്ടില്ല.ഒരു രാജ്യം ഒരു ക്ലബ്ബിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയാണെങ്കിൽ അവർക്ക്‌ ഒരുപാട് ഓപ്ഷനുകളും സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. അത്കൊണ്ട് തന്നെ ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസിനെ ദുർബലമാക്കുകയും ലംഘിക്കുകയും ചെയ്യുന്നതിനെതിരെ ബാക്കിയുള്ള എല്ലാ ക്ലബുകളും ഇപ്പോൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട്.ഈയൊരു പ്രവണതയേ എല്ലാവരും എതിർക്കേണ്ട സമയം വന്നെത്തിയിരിക്കുന്നു ” ഇതാണ് വാട്സ്കെ പറഞ്ഞിട്ടുള്ളത്. ക്ലബുകൾ വൻകിട സാമ്പത്തികശക്തികളായ രാജ്യത്തിനു കീഴിലാവുന്നത് അപകടകരമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *