ഡിഹിയയെ സ്വന്തമാക്കാൻ വമ്പന്മാർ എത്തുന്നു!
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയ നിലവിൽ ഫ്രീ ഏജന്റാണ്. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ യുണൈറ്റഡ് തയ്യാറായിരുന്നില്ല.തുടർന്ന് അദ്ദേഹം ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പകരക്കാരനായി കൊണ്ട് യുണൈറ്റഡ് ഇന്റർ മിലാനിൽ നിന്നും ആൻഡ്രേ ഒനാനെയെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
ഏതായാലും ഡിഹിയ പുതിയ ക്ലബ്ബിനു വേണ്ടിയുള്ള അന്വേഷണത്തിലാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ അദ്ദേഹത്തെ സ്വന്തമാക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ അതിലൊന്നും വലിയ പുരോഗതി ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് ഈ സൂപ്പർ ഗോൾകീപ്പറെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. പ്രമുഖ ജർമൻ മാധ്യമമായ ബിൽഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Bayern Munich 'interested' in former Manchester United goalkeeper David de Gea #mufc https://t.co/4D3rKrx0AN pic.twitter.com/HMgUaS8wye
— Man United News (@ManUtdMEN) July 26, 2023
കഴിഞ്ഞ ജനുവരിയിലായിരുന്നു ബയേണിന്റെ ഗോൾകീപ്പറായ മാനുവൽ ന്യൂയർക്ക് പരിക്കേറ്റത്.അദ്ദേഹം തന്റെ ഫുൾ ഫിറ്റ്നസ് ഇതുവരെ പുറത്തെടുത്തിട്ടില്ല.യാൻ സോമ്മറെ പുതുതായി എത്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.എന്നാൽ ന്യൂയർ വന്നുകഴിഞ്ഞാൽ താൻ ബെഞ്ചിലാകുമോ എന്ന് സോമ്മർ ഭയപ്പെടുന്നുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ സാധ്യതയുണ്ട്.ഇന്റർ മിലാൻ ഇപ്പോൾ ഈ ഗോൾ കീപ്പറെ പരിഗണിക്കുന്നുണ്ട്.
ഇതുകൊണ്ടാണ് ഇപ്പോൾ ഡിഹിയയെ ബയേൺ മ്യൂണിക്ക് പരിഗണിക്കുന്നത്. ഏതായാലും ഡിഹിയ ബയേണിലേക്ക് പോകുമോ എന്നുള്ളതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.യുവന്റസ് ഗോൾകീപ്പറായ ഷെസ്നിക്ക് വേണ്ടി ബയേൺ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ യുവന്റസ് താരത്തെ വിട്ടു നൽകാൻ തയ്യാറായില്ല. നിലവിൽ ഡിഹിയക്ക് തന്നെയാണ് ഈ ജർമൻ ക്ലബ്ബ് മുൻഗണന നൽകുന്നത്.