ഞങ്ങളെന്തിന് ലെവയെ വിൽക്കണം? അദ്ദേഹം കരാർ പൂർത്തിയാക്കും : ബയേൺ പ്രസിഡന്റ്‌!

ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കിയുടെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.എന്നാൽ ഈ കരാർ താൻ പുതുക്കില്ല എന്നുള്ള കാര്യം ലെവന്റോസ്ക്കി തുറന്ന് പറഞ്ഞിരുന്നു. മാത്രമല്ല വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുമെന്നുള്ള കാര്യവും ലെവന്റോസ്ക്കി അറിയിച്ചിരുന്നു.

എന്നാൽ ബയേൺ മ്യൂണിക്ക് താരത്തെ സമ്മറിൽ പോവാൻ അനുവദിക്കില്ല എന്നുള്ള സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.അതായത് ഞങ്ങൾ എന്തിന് ലെവന്റോസ്ക്കിയെ വിൽക്കണമെന്നാണ് ബയേൺ പ്രസിഡന്റായ ഹെർബെർട്ട് ഹൈനർ ചോദിച്ചിട്ടുള്ളത്.അദ്ദേഹം ബയേണിൽ കരാർ പൂർത്തിയാക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഹൈനറുടെ വാക്കുകൾ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഓരോ വർഷവും നിരവധി ഗോളുകൾ നേടുന്ന താരമാണ് ലെവന്റോസ്ക്കി. അത്തരത്തിലുള്ള ഒരു താരത്തെ ഞങ്ങൾ എന്തുകൊണ്ട് വിൽക്കണം? അദ്ദേഹത്തിനൊത്ത പകരക്കാരൻ നിലവിലില്ല. ആരും അദ്ദേഹത്തെപ്പോലെ സ്ഥിരമായി ഗോളുകൾ നേടുന്നില്ല. ഞാൻ മുമ്പ് ഒരുപാട് തവണ പറഞ്ഞതാണ് ലെവന്റോസ്ക്കിക്ക് ക്ലബുമായി കരാറുണ്ട് എന്നുള്ളത്. 2023 ജൂൺ 30 വരെയാണ് അദ്ദേഹത്തിന് കരാറുള്ളത്. അത് അദ്ദേഹം പൂർത്തിയാക്കുക തന്നെ ചെയ്യും ” ഇതാണ് ബയേൺ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഇതോടെ ലെവയെ കൈവിടാൻ ബയേണിന് ഉദ്ദേശമില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്.താരത്തെ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന ബാഴ്സയെ സംബന്ധിച്ചെടുത്തോളം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണിത്.

Leave a Reply

Your email address will not be published. Required fields are marked *