ചേക്കേറേണ്ടത് ആ ക്ലബ്ബിലേക്ക്, ഏജന്റിൽ സമ്മർദ്ദം ചെലുത്തി ഹാലണ്ട്!

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. ഈ സീസണോട് കൂടി താരം ക്ലബ് വിടുമെന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെ അറിയിച്ചിരുന്നു.ഇതുകൊണ്ട്തന്നെ ഫുട്ബോൾ ലോകത്തെ പല പ്രമുഖ ക്ലബുകളും താരത്തിന് വേണ്ടി രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാൽ പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റായ ജിയാൻ ലൂക്ക ഡി മർസിയോ ഈയിടെ ഒരു വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. ഹാലണ്ടിന് ചേക്കേറാൻ താല്പര്യമുള്ളത് റയലിലേക്കാണെന്നും അതിന് വേണ്ടി ഹാലണ്ട് ഏജന്റായ റയോളയെ പുഷ് ചെയ്യുന്നുണ്ട് എന്നുമാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിനോട് ഹാലണ്ടിന് താല്പര്യമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഇദ്ദേഹത്തിന്റെ വാക്കുകൾ ജർമ്മൻ മാധ്യമമായ വെറ്റ്ഫ്രൂണ്ടെ റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഹാലണ്ടിന് പ്രീമിയർ ലീഗിനോട് അത്ര താൽപര്യമൊന്നുമില്ല.പ്രീമിയർ ലീഗല്ല അദ്ദേഹത്തിന്റെ യഥാർത്ഥ സ്വപ്നം.ഇപ്പോൾ അതൊരു പെർഫെക്ട് ലീഗല്ല.അദ്ദേഹത്തിന് താല്പര്യം ലാലിഗയോടാണ്.ഹാലണ്ട് ലാലിഗയെ ഒരുപാട് ഇഷ്ടപ്പെടുന്നു.ഹാലണ്ടിന് ഇപ്പോൾ കളിക്കാൻ പറ്റിയ ഒരു പരിതസ്ഥിതിയാണ് ലാലിഗയിൽ ഉള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.ഈ സമ്മറിൽ തന്നെ അദ്ദേഹം ബൊറൂസിയ വിടുമെന്ന് ഉറപ്പിച്ചു പറയാനാവില്ല.ഒരു വർഷം കൂടി ഹാലണ്ട് ക്ലബ്ബിൽ തുടരാൻ ബൊറൂസിയക്ക് ആഗ്രഹമുണ്ട്.റയോള എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷേ അദ്ദേഹം ഒരു പരിഹാരം കണ്ടെത്തുമെന്നുറപ്പാണ്.ലാലിഗയിൽ ബാഴ്‌സയിലേക്കോ റയലിലേക്കോ മാത്രമേ ഹാലണ്ട് പോവുകയുള്ളൂ.ഇതിൽ തന്നെ റയലിനോടാണ് ഹാലണ്ടിന് താല്പര്യമുള്ളത്. എംബപ്പേയെ പോലെ റയലിന് വേണ്ടി കളിക്കാൻ ഹാലണ്ടും ആഗ്രഹിക്കുന്നു.അതിന് വേണ്ടി ഹാലണ്ട് ഏജന്റിനെ ഇപ്പോൾ പുഷ് ചെയ്യുന്നുണ്ട്.റയലിലേക്ക് എത്താൻ സാധിച്ചില്ലെങ്കിൽ ഹാലണ്ട് ബാഴ്സയെ തിരഞ്ഞെടുത്തേക്കും. ഇതിനുശേഷമാണ് ഹാലണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകളെ പരിഗണിക്കുക ” ഇതാണ് ഡി മർസിയോ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇദ്ദേഹത്തിന്റെ ഈ പ്രസ്താവന ഹാലണ്ടിനെ നോട്ടമിട്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ലിവർപൂൾ, ചെൽസി എന്നീ പ്രീമിയർലീഗ് ക്ലബ്ബുകൾക്ക് തിരിച്ചടി ഏൽപ്പിക്കുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *