കെയ്നിനെ അനാവശ്യമായി വിമർശിക്കുന്നു,ലെവയായിരുന്നുവെങ്കിൽ ഇങ്ങനെയാകുമായിരുന്നില്ല:ലാമ്പർട്ട്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സൂപ്പർ താരം ഹാരി കെയ്ൻ ടോട്ടൻഹാം വിട്ടുകൊണ്ട് ബയേൺ മ്യൂണിക്കിൽ എത്തിയത്. തകർപ്പൻ പ്രകടനമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി പുറത്തെടുക്കുന്നത്.30 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞു.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ ഹാരി കെയ്ൻ തന്നെയാണ്. പക്ഷേ ബയേൺ ഇപ്പോൾ മോശം പ്രകടനമാണ് നടത്തുന്നത്.

അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ബയേൺ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ കെയ്നിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ അനാവശ്യമായി കൊണ്ടാണ് കെയ്നിനെ പലരും വിമർശിക്കുന്നത് എന്നാണ് ബൊറൂസിയ താരമായിരുന്ന ലാമ്പർട്ട് പറഞ്ഞിട്ടുള്ളത്.ലെവന്റോസ്ക്കിയായിരുന്നുവെങ്കിൽ ഈ വിമർശനങ്ങൾ കേൾക്കേണ്ടി വരുമായിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ലാമ്പർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അനാവശ്യമായി കൊണ്ടാണ് ഹാരി കെയ്നിനെ വിമർശിക്കുന്നത്.ലെവന്റോസ്ക്കി ആയിരുന്നുവെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന്റെ ചില ഗോളുകൾ മാസ്മരികമായിരുന്നു.ബയേൺ രണ്ടാം സ്ഥാനത്ത് തുടരുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ കുഴപ്പമല്ല. കഴിഞ്ഞ തവണ തന്നെ ഭാഗ്യം കൊണ്ടാണ് അവർ കിരീടം നേടിയത്.ഹാരി കെയ്ൻ നേടിയ ഗോളുകൾ ഇല്ലായിരുന്നുവെങ്കിൽ ബയേണിന്റെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാവുമായിരുന്നു “ഇതാണ് ലാമ്പർട്ട് പറഞ്ഞിട്ടുള്ളത്.

22 ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോളുകളും 5 അസിസ്റ്റുകളും ഹാരി കെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ ബയേൺ നേരിടുക ആർബി ലീപ്സിഗിനെയാണ്. ആ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ബയേണിന് സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *