കരുതിയ പോലെ കാര്യങ്ങൾ നടക്കണമെന്നില്ല : ഹാലണ്ടിന് മുന്നറിയിപ്പുമായി ലെവൻഡോസ്കി!
ഫുട്ബോൾ ലോകത്ത് നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന താരങ്ങളിലൊരാളാണ് എർലിംഗ് ഹാലണ്ട്.ബൊറൂസിയയിൽ എത്തിയതിനുശേഷം 79 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ താരം നേടിയിട്ടുണ്ട്.അത്കൊണ്ട് തന്നെ പണമൊഴുക്കി താരത്തെ സ്വന്തമാക്കാൻ ഒട്ടേറെ വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട്.ഭാവിയിൽ ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ പോവുന്ന താരമായി ഹാലണ്ടിനെ പലരും വിശേഷിപ്പിക്കാറുണ്ട്.
ഇത്കൊണ്ട് തന്നെ ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ഹാലണ്ടിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതായത് ഭാവിയിൽ നമ്മൾ കരുതിയ പോലെ കാര്യങ്ങൾ നടക്കണമെന്നില്ല എന്നാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രമുഖ പോളിഷ് മാഗസിനായ പിൽകനൊസ്‌നയോട് സംസാരിക്കുകയായിരുന്നു ലെവൻഡോസ്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 5, 2022
” ഹാലണ്ട് ഒരു മികച്ച താരമാണ്. അദ്ദേഹത്തിന്റെ പ്രകടനം കാണാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.പക്ഷെ ഒരു താരത്തിന് വലിയ കഴിവുണ്ടെന്ന് വെച്ച് ആ താരം ഒരുപാട് വർഷം യഥാർത്ഥ സ്റ്റാറായി തുടരുമെന്ന് ഒരുറപ്പുമില്ല. ഓരോരുത്തരും ഭാവിയിൽ മാറിത്തീരുന്നത് വ്യത്യസ്തമായാണ്.ഹാലണ്ട് വളരെ കരുത്തുറ്റ, വേഗതയുള്ള, ശാരീരിക ക്ഷമതയുള്ള ഒരു താരമാണ്.അദ്ദേഹത്തിന്റെ പ്രകടനം അതിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.എനിക്ക് അതിൽനിന്നും വ്യത്യസ്തമായ ക്വാളിറ്റിളാണ് ഉള്ളത്.ഹാലണ്ട് ഏത് രൂപത്തിലായിരിക്കും ഭാവിയിൽ മാറിത്തീരുക എന്നുള്ളത് നമുക്കറിയില്ല. കരുതിയ പോലെ കാര്യങ്ങൾ നടക്കണമെന്നില്ല ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞത്.
ബൊറൂസിയയിലൂടെ ഉയർന്നുവന്ന താരമാണ് ലെവന്റോസ്ക്കിയും. ഈ ബുണ്ടസ്ലിഗയിൽ 23 ഗോളുകളാണ് താരം ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്.