കണ്ടം ലീഗെന്ന് വിളിച്ചവർക്ക് എംബപ്പേയുടെ മറുപടി!

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവി ഏറ്റുവാങ്ങാനായിരുന്നു പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുടെ വിധി. മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ ലിയോൺ പോലൊരു ക്ലബ് തറപ്പറ്റിക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് ഫ്രഞ്ച് ലീഗിലെയും ബുണ്ടസ്‌ലിഗയിലെയും ക്ലബുകളെ വിലകുറച്ചു കാണുന്ന ഒരു പതിവ് ചാമ്പ്യൻസ് ലീഗിലുണ്ട്. പലരും ഈ ലീഗിനെ കർഷകരുടെ ലീഗ് എന്നാണ് പരിഹാസരൂപേണ വിളിക്കാറുള്ളത്. അത് ഇവിടെയുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ മാത്രമല്ല, ലോകത്തിലുള്ള മുഴുവൻ ഫുട്ബോൾ ആരാധകർക്കിടയിലും ലീഗ് വൺ ഫാർമേഴ്‌സ് ലീഗ് എന്നാണ് പൊതുവെ അറിയപ്പെടാറുള്ളത്. അങ്ങനെ കണ്ടം ലീഗ് എന്ന് വിളിച്ചു അധിക്ഷേപിച്ചവർക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെ.

ഇന്നലെ നടന്ന സിറ്റി-ലിയോൺ പോരാട്ടത്തിന് ശേഷം ലിയോണിന് കയ്യടിച്ചു കൊണ്ടാണ് എംബാപ്പെ തന്റെ പ്രതികരണമറിയിച്ചത്. Farmers league എന്ന ക്യാപ്‌ഷൻ വെച്ച് കയ്യടികളുമായാണ് എംബാപ്പെ ലിയോണിന്റെ ജയത്തെ സ്വീകരിച്ചത്. താരത്തിന്റെ ട്വിറ്റെർ അക്കൗണ്ടിലാണ് ഇക്കാര്യം കാണാനാവുക. മുൻപ് ലീഗ് വണ്ണിലെ പിഎസ്ജിയും സെമിയിൽ എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ലീഗുകൾ എന്ന് അവകാശപ്പെട്ടിരുന്ന പ്രീമിയർ ലീഗിലെയും ലാലിഗയിലെയും ഒരൊറ്റ ക്ലബിന് പോലും സെമിയിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രീമിയർ ലീഗ്, ലാലിഗ, സിരി എ എന്നീ ലീഗുകളിൽ നിന്ന് ഒരു ക്ലബ് പോലും സെമിയിൽ ഇടംനേടാനാവാതെ പോവുന്നത്. ഏതായാലും ഫുട്ബോൾ ലോകത്ത് എംബാപ്പെയുടെ ട്വീറ്റ് വലിയ ചർച്ചയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *