ഒരിക്കലും തൃപ്തനാവാത്ത ഗോൾ ദാഹമുള്ളവനാണ് എംബപ്പേ : ലെവന്റോസ്ക്കി

ഈ സീസണിൽ മിന്നും ഫോമിൽ കളിക്കുന്ന രണ്ട് താരങ്ങളാണ് റോബർട്ട് ലെവന്റോസ്ക്കിയും കിലിയൻ എംബപ്പേയും.യൂറോപ്പിലെ ഗോൾഡൻ ഷൂ പോരാട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ലെവന്റോസ്ക്കിയാണ്. അതേസമയം ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരങ്ങളുടെ പട്ടികയിൽ എംബപ്പേ മുന്നിലുണ്ട്.

ഇപ്പോഴിതാ എംബപ്പേയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റോബർട്ട് ലെവന്റോസ്ക്കി പങ്കുവെച്ചിട്ടുണ്ട്.അതായത് എത്ര ഗോൾ നേടിയാലും തൃപ്തി വരാത്ത ഗോൾ ദാഹമുള്ള താരങ്ങൾ ഉണ്ടെന്നും അത്തരത്തിലുള്ള ഒരു താരമാണ് എംബപ്പേ എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലെവന്റോസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു ടോപ് താരത്തിന്റെ ക്വാളിറ്റി എന്നുള്ളത് ഒരിക്കലും തൃപ്തിവരാത്ത ഗോൾ ദാഹമാണ്. അത്തരത്തിലുള്ള ഒരു താരമാണ് കിലിയൻ എംബപ്പേ. അദ്ദേഹം എപ്പോഴും മാനസികമായി ഫ്രഷായിരിക്കും. ഒരു സ്ട്രൈക്കറുടെ ഏറ്റവും വലിയ വെല്ലുവിളി എന്നുള്ളത് എപ്പോഴും കളത്തിൽ ശ്രദ്ധയോടെ നിൽക്കണമെന്നാണ്.അവന്റെ ചലനാത്മകതയും സ്ഫോടനാത്മകതയും ഞാൻ ഇഷ്ടപ്പെടുന്നു.അദ്ദേഹമൊരു തനതായ രൂപത്തിലുള്ള നമ്പർ നയൺ അല്ല.മറിച്ച് ഫോക്സ് ടു ബോക്സ് ശൈലിയാണ്.കൂടാതെ മികച്ച രീതിയിലുള്ള ഒരു വിങറും കൂടിയാണ് അദ്ദേഹം.അദ്ദേഹത്തെ ശ്രദ്ധിക്കാതിരുന്നാൽ പിന്നീട് അദ്ദേഹത്തെ പ്രതിരോധിക്കൽ ബുദ്ധിമുട്ടാണ്. അദ്ദേഹം മാനസികമായി വളരെ കരുത്തനാണ് എന്നുള്ള കാര്യം എനിക്കുറപ്പാണ്. കാരണം വലിയ പ്രതീക്ഷകളാണ് അദ്ദേഹത്തിൽ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിക്കും ” ലെവന്റോസ്ക്കി പറഞ്ഞു.

കഴിഞ്ഞ റയലിനെതിരെയുള്ള മത്സരത്തിൽ പിഎസ്ജിയെ രക്ഷിച്ചത് എംബപ്പേയായിരുന്നു. മത്സരത്തിന്റെ അവസാനത്തിലാണ് താരം പിഎസ്ജിയുടെ വിജയഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *