എർലിങ് ഹാലണ്ട് ബൊറൂസിയ വിടുന്നുവോ? പദ്ധതികൾ വ്യക്തമാക്കി ഏജന്റ്!
ഫുട്ബോൾ ലോകത്ത് ഏറ്റവും മൂല്യമുള്ള യുവതാരങ്ങളിൽ ഒരാളാണ് എർലിങ് ഹാലണ്ട്. തകർപ്പൻ ഫോമിലാണ് താരമിപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ 41 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ അടിച്ചു കൂട്ടാൻ താരത്തിന് സാധിച്ചിരുന്നു. ഈ സീസണിലും കാര്യങ്ങൾ വ്യത്യസ്ഥമല്ല.14 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.
അത്കൊണ്ട് തന്നെ നിരവധി ക്ലബുകൾ താരത്തിന് രംഗത്ത് വന്നിരുന്നു. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരാണ് താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ഏതായാലും ഹാലണ്ട് ബൊറൂസിയ വിടുമോ എന്നുള്ള കാര്യത്തിൽ താരത്തിന്റെ ഏജന്റായ മിനോ റയോള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും വരുന്ന ഓഫറുകൾ തങ്ങൾ പരിഗണിക്കുമെന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
The latest on those Haaland rumours #mufc https://t.co/KQROIXF8Gv
— Man United News (@ManUtdMEN) December 9, 2021
“ഞങ്ങൾ രണ്ട് വർഷത്തേക്ക് ഇതേ കുറിച്ച് ചിന്തിക്കുകയും പ്ലാനുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.എർലിങ് ഹാലണ്ട് എങ്ങോട്ട് പോവണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ ആശയങ്ങൾ ഞങ്ങൾക്കുണ്ട്.തീർച്ചയായും അദ്ദേഹത്തിന് വരുന്ന ഓഫറുകളെ ഞങ്ങൾ പരിഗണിക്കും. അങ്ങനെ ഞാൻ ചെയ്തില്ലെങ്കിൽ ഞാനൊരു മോശം ഏജന്റായി പോവും.ഹാലണ്ടിനെ പോലെയുള്ള ഒരു താരത്തെ വെച്ച് മാർക്കറ്റിനെ സ്വാധീനിക്കാൻ ഞങ്ങൾക്ക് കഴിയും.അല്ലാതെ മാർക്കറ്റ് ഞങ്ങളെ സ്വാധീനിക്കില്ല ” റയോള പറഞ്ഞു.
ഈ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഡോർട്മുണ്ടിന് സാധിച്ചിരുന്നില്ല. ഇതുകൊണ്ടൊക്കെ തന്നെയും ഹാലണ്ട് ക്ലബ് വിടാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്തത്.