എന്തുകൊണ്ട് നെയ്മറുടെ സെലിബ്രേഷൻ അനുകരിച്ചു? ജമാൽ മുസിയാല പറയുന്നു.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ജമാൽ മുസിയാല. കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി ഗംഭീര പ്രകടനം മുസിയാല നടത്തിയിരുന്നു. ഈ സീസണിൽ അത്ര മികവിലേക്ക് ഉയരാൻ താരത്തിന് സാധിച്ചിട്ടില്ല. ജർമൻ ലീഗിൽ എട്ട് മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.ഈയിടെ അദ്ദേഹം നടത്തിയ ഗോൾ സെലിബ്രേഷൻ വലിയ രൂപത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എന്തെന്നാൽ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ സെലിബ്രേഷൻ അനുകരിക്കുകയായിരുന്നു ഈ താരം. നെയ്മർ തന്റെ കരിയറിന്റെ തുടക്കകാലത്ത് സാന്റോസിൽ വെച്ചു കൊണ്ട് ചെയ്തിരുന്ന സെലിബ്രേഷനായിരുന്നു ഇദ്ദേഹം അനുകരിച്ചിരുന്നത്. താൻ നെയ്മർ ജൂനിയറെ വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് മുസിയാല പറഞ്ഞിട്ടുള്ളത്. പ്രമുഖ മാധ്യമമായ TNT സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️JAMAL MUSIALA:
— Neymoleque | Fan 🇧🇷 (@Neymoleque) December 11, 2023
(On doing Neymar’s celebration)
“I always loved Neymar at Santos, Barcelona, any Neymar really. That celebration has always kind of stayed with me & I thought to try it out.”
pic.twitter.com/G8Bo9Kwp7I
” ഞാൻ ഏറ്റവും കൂടുതൽ വീക്ഷിച്ചിട്ടുള്ള താരം തീർച്ചയായും നെയ്മർ ജൂനിയറാണ്. എന്റെ ചെറിയ പ്രായത്തിൽ തന്നെ നെയ്മറുടെ ഗോളുകളും സ്ക്കില്ലുകളും ഞാൻ ഒരുപാട് കാണുമായിരുന്നു.ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന ഒരു താരമാണ് നെയ്മർ.സാന്റോസിലായിരുന്ന സമയത്തും ബാഴ്സയിലായിരുന്ന സമയത്ത്മൊക്കെ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.ആ സെലിബ്രേഷൻ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു.അത് ഒന്ന് പരീക്ഷിക്കാം എന്ന് ഞാൻ കരുതി, അങ്ങനെ സംഭവിച്ചതാണ് അത് ” ഇതാണ് മുസിയാല പറഞ്ഞിട്ടുള്ളത്.
അതേസമയം നെയ്മർ ജൂനിയറുടെ കാര്യം ഇപ്പോൾ കഷ്ടത്തിലാണ്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇനി ഈ സീസണിൽ നെയ്മർ കളിക്കാൻ സാധ്യതയില്ല. അടുത്ത ജൂൺ മാസത്തിൽ നടക്കുന്ന കോപ്പ അമേരിക്കയിലെങ്കിലും അദ്ദേഹത്തെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.