എനിക്കൊന്നും തെളിയിക്കാനില്ല : ലെവന്റോസ്‌ക്കി!
കഴിഞ്ഞ സീസണിലെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്‌കാരത്തിന് അർഹനായിരുന്നത് ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്‌ക്കിയായിരുന്നു.41 ലീഗ് ഗോളുകൾ നേടിക്കൊണ്ടാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്.30 ഗോളുകൾ നേടിയ മെസ്സിയും 29 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയുമായിരുന്നു തൊട്ട് പിറകിൽ.
ഏതായാലും ഈയൊരു പുരസ്‌കാരം കഴിഞ്ഞ ദിവസമായിരുന്നു ലെവന്റോസ്‌ക്കി കൈപറ്റിയിരുന്നത്. ഇതിന് ശേഷം തന്നെ പറ്റി പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് താരം പ്രതികരിക്കുകയും ചെയ്തു. ലെവന്റോസ്‌ക്കി ബയേൺ വിടുമെന്നായിരുന്നു റൂമറുകൾ. എന്നാൽ തനിക്ക് മറ്റേതെങ്കിലും ലീഗിൽ പോയി ഒന്നും തെളിയിക്കാനില്ല എന്നാണ് ഇതേ കുറിച്ച് അദ്ദേഹം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
European Golden Shoe winner Lewandowski: I don't have to prove myself in another league https://t.co/KQGjLlRmL2
— Murshid Ramankulam (@Mohamme71783726) September 22, 2021
” മറ്റൊരു ലീഗിൽ ചെന്ന് കൊണ്ട് എനിക്കൊന്നും തെളിയിക്കാനില്ല.ചാമ്പ്യൻസ് ലീഗിൽ മറ്റുള്ള ലീഗുകളിലെ ഏറ്റവും മികച്ച ടീമുകളോട് മത്സരിക്കാൻ എനിക്ക് കഴിയും. ഞാൻ 100 ശതമാനം ബയേൺ മ്യൂണിക്കിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.എന്റെ ടീമിനെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല.ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. ഞാൻ ഒരുപാട് കാലം ഇവിടെ ഉണ്ടാകും.പ്രായം എന്നുള്ളത് കേവലം നമ്പറുകൾ മാത്രമാണ്.ഞാൻ ഇപ്പോൾ ഏറ്റവും മികച്ച നിലയിലാണ്.വരും വർഷങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എന്റെ ബോഡിക്ക് സാധിക്കുമെന്ന് എനിക്കറിയാം.ഇനിയും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ലെവന്റോസ്‌ക്കി പറഞ്ഞു.
ഈ സീസണിലും മികച്ച ഫോമിൽ തന്നെയാണ് താരം കളിക്കുന്നത്. ബുണ്ടസ്ലിഗയിൽ ഏഴ് ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സക്കെതിരെ ഇരട്ടഗോളുകൾ നേടുകയും ചെയ്തിരുന്നു.