എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെയെന്ന് ഗ്നാബ്രി, എതിർത്ത് മുള്ളറും കിമ്മിച്ചും!

നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് കിലിയൻ എംബപ്പേ. ഈ സീസണിലും താരം മിന്നുന്ന ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം മറ്റൊരു ഫ്രഞ്ച് താരമായ ഡെംബലെയാവട്ടെ തന്റെ പ്രതിഭയോട് നീതി പുലർത്താൻ കഴിയാതെ പോയ താരമാണ്. പരിക്കായിരുന്നു താരത്തിന് വില്ലനായിരുന്നത്.

ഏതായാലും പതിവിൽ നിന്നും വ്യത്യസ്ഥമായ ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണിപ്പോൾ ബയേൺ താരമായ ഗ്നാബ്രി. എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെ എന്നായിരുന്നു ഗ്നാബ്രി അറിയിച്ചത്. എന്നാൽ അതിനെ എതിർത്തു കൊണ്ട് മുള്ളറും കിമ്മിച്ചും രംഗത്ത് വരികയും ചെയ്തു.

ആമസോൺ പ്രൈം വീഡിയോയുടെ ഒരു ചർച്ചയിലാണ് ബയേൺ താരങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെച്ചത്.

എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെ എന്നായിരുന്നു ഗ്നാബ്രി അറിയിച്ചത്. എന്നാൽ മുള്ളർ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ” മികച്ചതാണ് എന്നത് കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത്? ഞാൻ ഡെംബലെയെ പോലെ ഡ്രിബിൾ ചെയ്താൽ ഞാനും മികച്ച താരമാവുമോ? ” ഇതായിരുന്നു മുള്ളർ ചോദിച്ചത്.

കൂടാതെ കിമ്മിച്ചും ഇതിനെ എതിർത്തു. ” ഡെംബലെ, ഗ്നാബ്രി, കോമാൻ എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും ഗ്നാബ്രിയെയോ കോമാനെയോ തിരഞ്ഞെടുക്കും. ഡെംബലെയെ പറ്റിയുള്ള ഈ ചർച്ച തന്നെ അസംബന്ധമാണ് ” ഇതാണ് കിമ്മിച്ച് പറഞ്ഞത്.

ഏതായാലും കണക്കുകൾ എല്ലാം തന്നെ എംബപ്പേക്ക്‌ അനുകൂലമാണ്.245 മത്സരങ്ങളിൽ നിന്ന് 168 ഗോളുകളാണ് എംബപ്പേ ഇത്‌ വരെ ക്ലബ് കരിയറിൽ നേടിയിട്ടുള്ളത്.10 കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഫ്രാൻസിനായി 51 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളും താരം നേടി. അതേസമയം ഡെംബലെയാവട്ടെ 197 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് ക്ലബ്ബ് കരിയറിൽ നേടിയിട്ടുള്ളത്. ഫ്രാൻസിന് വേണ്ടി 27 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ മാത്രമാണ് ഡെംബലെക്ക്‌ നേടാൻ സാധിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ഡെംബലേയേക്കാൾ മികച്ച താരമാണ് എംബപ്പേ എന്നുള്ളതിന് ഈ കണക്കുകൾ സാക്ഷിയാണ്.

Leave a Reply

Your email address will not be published. Required fields are marked *